NEWS
കൊച്ചി നഗരസഭ പരിധിയിൽ അനധികൃതമായി ഫ്ലക്സ് ബോർഡ്/ ബാനർ /കൊടിതോരണങ്ങൾ / ഹോർഡിംഗുകൾ എന്നിവ സ്ഥാപിച്ചാല്‍ 5000 രൂപ ഫൈൻ
06/02/2026 12:55 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോർഡ് ബാനർ കൊടി തോരണങ്ങൾ ഹോർഡിംഗുകൾ എന്നിവ അടിയന്തിരമായി നീക്കം ചെയ്ത് പിഴയീടാക്കുന്നതായി ബഹു.കേരള ഹൈക്കോടതിയുടെ WP©️ NO.22750/2018,RP NO.1394/2025 കേസുകളിൽ 19.11.2025 തീയതിയിൽ ഉത്തരവായിട്ടുള്ളതും ആയതു പ്രകാരം നടപടികൾ സ്വീകരിച്ചു വരുന്നതുമാണ്.
എന്നാൽ കൊച്ചി നഗരസഭ പരിധിയിൽ പല സ്ഥലങ്ങളിലും വീണ്ടും അനധികൃതമായി ഫ്ലക്സ് ബോർഡ്/ ബാനർ /കൊടിതോരണങ്ങൾ / ഹോർഡിംഗുകൾ എന്നിവ സ്ഥാപിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. മേലിൽ ഇത്തരം അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം ഒരു ബോർഡിന് 5000 രൂപ നിരക്കിൽ ഫൈൻ ഈടാക്കുന്നതും FIR രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെകർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








