NEWS
കേരത്തിലേത് സാമ്പത്തികമായി രോഗിയായ സർക്കാർ; വ്യാജവും പെരുപ്പിച്ചു കാണിച്ചതുമായ കണക്കുകൾ നിരത്തിയാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ല: സി. പി ജോൺ.
13/02/2025 10:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: സാമ്പത്തികമായി രോഗിയായ സർക്കാരാണ് കേരത്തിലേത്. വ്യാജവും പെരുപ്പിച്ചു കാണിച്ചതുമായ കണക്കുകൾ നിരത്തിയാൽ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകില്ലെന്ന് സി. പി ജോൺ പറഞ്ഞു. എറണാകുളം സബർമതി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഡ്ജറ്റ് ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരിന്നു അദ്ദേഹം. വികസനവും കരുതലും കൊതിക്കുന്ന കേരളത്തെ കളിയാക്കുന്ന കണക്കുപുസ്തകമാണിത്. ഈ ബഡ്ജറ്റ് പ്രഖ്യാപങ്ങനളുടെ പിന്നിൽ ഒളിച്ചു കടത്തുന്ന യാഥാർഥ്യം തുറന്ന ചർച്ചക്ക് വിധേയമാക്കണമെന്നും സി പി ജോൺ കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഡോ. ജസ്റ്റിൻ ജോർജ്ജ്, ഡോ. ടി എസ് ജോയി, ഡോ. ജിന്റോ ജോൺ, അഡ്വ. പി കെ സജീവൻ, ചന്ദ്രഹാസൻ വടുതല, ഷൈജു കേളന്തറ, സോന ജയരാജ് തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











