01:04pm 23 September 2026
NEWS
ലോഗേഷ് കനകരാജ്, ശിവകാർത്തികേയൻ, ശ്രുതിഹാസൻ കൂട്ടുകെട്ടിലൊരു ചിത്രം...
25/04/2025  03:31 PM IST
ലോഗേഷ് കനകരാജ്, ശിവകാർത്തികേയൻ, ശ്രുതിഹാസൻ കൂട്ടുകെട്ടിലൊരു ചിത്രം...

ജനികാന്ത് നായകനാകുന്ന 'കൂലി'യാണ് ലോഗേഷ് കനകരാജ്  സംവിധാനം ചെയ്തു അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം. ഈ സിനിമ ഓഗസ്റ്റ് 14-ന് റിലീസാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ലോഗേഷ് കനകരാജ് 'കൈതി' രണ്ടാം ഭാഗമാണ് സംവിധാനം ചെയ്യുന്നത് എന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ വേറെയാണ്. അതായത് ലോഗേഷ് കനകരാജ് അടുത്ത്  ശിവകാർത്തികേയൻ  നായകനാകുന്ന ചിത്രമാണത്രെ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിൽ ശിവകാർത്തികേയനൊപ്പം നായകിയായി അഭിനയിക്കുന്നത് കമൽഹാസന്റെ മകൾ ശ്രുതിഹാസനാണെന്നുള്ള റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. നിലവിൽ ശിവകാർത്തികേയൻ എ.ആർ.മുരുകദാസ് സംവിധാനം ചെയ്യുന്ന 'മദ്രാസി' എന്ന ചിത്രത്തിലും, സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'പരാശക്തി' എന്ന ചിത്രത്തിലുമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ശിവകാർത്തികേയൻ ലോകേഷ് കനകരാജിനൊപ്പം ചേർന്ന് ചിത്രം ഒരുക്കാനാണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്നാണ് പറയപ്പെടുന്നുണ്ട്. ഇപ്പോൾ  പുറത്തുവന്നിരിക്കുന്ന` റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ലോഗേഷ് കനകരാജ് അടുത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഇതാണെങ്കിൽ  'കൈതി' രണ്ടാം ഭാഗം ഒരുങ്ങാൻ ഇനിയും കുറച്ചു കാലമാകും!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img