04:33am 24 July 2026
NEWS
കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ ഐസ്ക്രീമിനെച്ചൊല്ലി കൂട്ടയടി; സംഘർഷം കണ്ട് വധു കുഴഞ്ഞുവീണു
13/07/2026  10:01 AM IST
nila
കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ ഐസ്ക്രീമിനെച്ചൊല്ലി കൂട്ടയടി; സംഘർഷം കണ്ട് വധു കുഴഞ്ഞുവീണു

കൊല്ലം: വിവാഹസൽക്കാരത്തിനിടെ ഐസ്ക്രീമിനെച്ചൊല്ലിയ തർക്കം വൻ സംഘർഷമായി മാറി. സംഭവത്തിൽ പരിഭ്രാന്തയായ വധു കുഴഞ്ഞുവീണു. ഇതോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം കൊല്ലൂർവിള പള്ളിമുക്കിലെ ഒരു ഓഡിറ്റോറിയത്തിൽ ഞായറാഴ്ച രാത്രി നടന്ന വിവാഹസൽക്കാരത്തിനിടെയായിരുന്നു സംഭവം.

രാത്രി എട്ടരയോടെ ഐസ്ക്രീം ഒരുതവണ വാങ്ങിയ ഒരാൾ വീണ്ടും ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എന്നാൽ വീണ്ടും നൽകാൻ വിതരണക്കാരൻ തയ്യാറാകാതിരുന്നതോടെ വാക്കേറ്റമുണ്ടായി. ഇതിൽ സൽക്കാരത്തിനെത്തിയവർ അനുകൂല-പ്രതികൂല നിലപാടുകളിലായി തിരിഞ്ഞതോടെ തർക്കം കയ്യാങ്കളിയിലേക്കും പിന്നീട് കൂട്ടയടിയിലേക്കും എത്തുകയായിരുന്നു.

സംഘർഷം രൂക്ഷമായതോടെ ചടങ്ങിനെത്തിയ നിരവധി പേർ ഭയന്നോടി. അക്രമം നേരിൽ കണ്ട വധു കുഴഞ്ഞുവീണതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം ഓഡിറ്റോറിയിൽ നിന്ന് റോഡിലേക്കും വ്യാപിച്ചതോടെ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഇരുവിഭാഗവും പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പിന്നീട് വിട്ടയച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img