11:13pm 07 November 2026
NEWS
വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി
09/03/2025  01:35 PM IST
സണ്ണി ലുക്കോസ്
വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി

കാസർഗോഡ് : വിദ്യാർത്ഥിനിയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി.എസ് എസ് എൽ സി സേ പരീക്ഷക്കായി തയ്യാറെടുത്തിരുന്ന ശ്രേയ , നാട്ടുകാരനായ യുവാവ് പ്രദീപ് എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്.മൂന്നാഴ്ച മുമ്പാണ് കാസർഗോഡ് പൈവളിഗെയില്‍ സ്വദേശികളായ പ്രിയേഷ്-പ്രഭാവതി ദമ്ബതികളുടെ മകള്‍ ശ്രേയയെ കാണാതാകുന്നത്.രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മുറിയില്‍ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് മാതാപിതാക്കള്‍ കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്. പെണ്‍കുട്ടിയെ കാണാതായ അതേ ദിവസം മുതല്‍ പ്രദേശത്ത് 42 വയസുകാരൻ പ്രദീപിനെ  കാണാനില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നുസംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമായി തുടർന്നു എങ്കിലും മൊബൈല്‍ ഫോൺ ഓഫായിരുന്നതിനാൽ ടവര്‍ കേന്ദ്രീകരിച്ച്‌ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.ഇന്നു രാവിലെ നാട്ടുകാരിൽ ഒരാൾ പ്രദേശത്തെ കാടുകയറി കിടന്ന സ്ഥലത്ത് ഇവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img