03:24pm 10 November 2026
NEWS
എ കെ ജോണിന് ജന്മനാടിൻ്റെ യാത്രാമൊഴി
15/07/2025  08:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എ കെ ജോണിന് ജന്മനാടിൻ്റെ യാത്രാമൊഴി
HIGHLIGHTS

എ.കെ. ജോണിൻ്റെ മൃതദേഹം വീട്ടിൽ പൊതു ദർശന ത്തിനായി വച്ചപ്പോൾ എ.കെ. ആൻ്റണി അന്തിമോപചാരമർപ്പിക്കുന്നു.

ചേർത്തല : മുൻ മുഖ്യമന്ത്രിയും, പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ. ആൻ്റണിയുടെ സഹോദരൻ  അഡ്വ: എ കെ ജോണിന്  ജന്മനാട് വേദനയോടെ വിടനൽകി. അഭിഭാഷകനും സമൂഹിക പ്രവർത്തക നുമായിരുന്ന  ചേർത്തല നഗരസഭ 29ാംവാർഡിൽ അറക്കപ്പറമ്പിൽ എ. കെ. ജോണിന്റെ മൃതദേഹം ഇന്നലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ചേർത്തല  മുട്ടം സെൻറ് മേരീസ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു. അന്തിമോപചാരമർപ്പിക്കുന്നതിനായി ആയിരങ്ങളാണ് ഭവനത്തിലുംപള്ളിയിലും എത്തിയത്. തിരുവനന്തപുരത്തായിരുന്ന എ.കെ. ആൻറണി ഇന്നലെ ഉച്ചയോടെ ഭാര്യ എലിസബത്ത്, ഇളയ മകൻ അജിത്ത് എന്നിവരോടെപ്പം തറവാട്ടിലെത്തി.ഇതോടെ പ്രവർത്തകരുടെ പ്രവാഹമായി. ആർച്ച്ബിഷപ്പ് മാർ. ജോസഫ് പാംപ്ലാനി, എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറാൾ റവ. ഡോ. ആൻ്റോ ചേരാംതുരുത്തി, മുട്ടം പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ, ഫാ. ബോണി കട്ടയ്ക്കകത്തൂട്ട് എന്നിവർ സംസ്കാര ശുശ്രുഷയിൽ കാർമികത്വം വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബഹനാൻ എം.പി, മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, എം.എം. ഹസൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ഡൊമിനിക്ക് പ്രസൻ്റേഷൻ, പി.സി. ചാക്കോ,മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്, എം.എൽ. എമാരായ മാത്യൂ കുഴൽ നാടൻ, പി. സി. വിഷ്ണുനാഥ്, ഉമാ തോമസ്, ജെ. വിനോദ്, ഡി. സി. സി. പ്രസിഡൻ്റുമാരായ മുഹമ്മദ് ഷിയാസ്, ബി ബാബു പ്രസാദ്, യു.ഡി എഫ്. ജില്ലാ ചെയർമാൻ സി.കെ ഷാജി മോഹൻ, നേതാക്കളായ എസ്. ശരത്ത്, എ. എ. ഷുക്കൂർ, ഷാനിമോൾ ഉസ്മാൻ, കെ.ആർ. രാജേന്ദ്രപ്രസാദ്, ഡി. സുഗതൻ, ജോൺസൺ എബ്രാഹം, എബി കുര്യാക്കോസ്, മാന്നാർ അബ്ദുൾ ലത്തിഫ്, അഡ്വ. സി. ഡി. ശങ്കർ, സി.വി. തോമസ്, കെ.സി. ആൻ്റണി, സജി കുര്യാക്കോസ്, അജയ് ജുവൽ കുര്യാക്കോസ്, കെ.എസ്. അഷറഫ്, ടി. എസ്.രഘുവരൻ, വി.എൻ അജയൻ, പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img