03:14am 07 November 2026
NEWS
ജോമോനെ കുറിച്ച് ഡോക്യുമെന്ററി സിനിമ നിർമ്മിക്കുന്നു
26/02/2025  10:53 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജോമോനെ കുറിച്ച് ഡോക്യുമെന്ററി സിനിമ നിർമ്മിക്കുന്നു

ജോമോൻ പുത്തൻപുരയ്ക്കലിനെ കുറിച്ച് ഡോക്യുമെന്ററി സിനിമ നിർമിക്കുന്നു.
ബിർള ഗ്രൂപ്പിന്റെ സിനിമ നിർമ്മാണ കമ്പനിയായ മുംബൈ ആസ്ഥാനമായിട്ടുള്ള അപ് ലോസ് എന്റർടൈൻമെന്റാണ് നിർമ്മാണം. ആ വിവരം ജോമോനെ നിര്‍മ്മാതാവ്  വിളിച്ചറിയിച്ചു. "ദൈവത്തിന്റെ സ്വന്തം വക്കീൽ" ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആത്മകഥാപുസ്തകം അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി സിനിമ നിർമിക്കുന്നത്. ഇതിന് തൊട്ട് മുൻപ് ബിർള കമ്പനിയുടെ അപ് ലോസ് എന്റർടൈൻമെന്റ് ബാഹുബലി സിനിമയുടെ  സംവിധായകൻ എസ് എസ് രാജമൗലിയെ ക്കുറിച്ചാണ് ഡോക്യൂമെന്ററി സിനിമ നിർമിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img