09:49pm 29 May 2026
NEWS
സീറോമലബാർസഭ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു.
29/05/2026  05:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സീറോമലബാർസഭ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചു.

സീറോമലബാർസഭയുടെ പ്രതിനിധി സംഘം മെയ് 29 വെള്ളിയാഴ്ച രാവിലെ കേരള മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനെ സന്ദർശിച്ച് ആശംസകളറിയിച്ചു. ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ചുബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി, ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയിൽ,  ബിഷപ്പ് മാർ ജോസ് പുളിക്കൽ, സഭയുടെ പി. ആർ. ഒ. ഫാ. ഡോ. ടോം ഓലിക്കരോട്ട്,  പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലിൽ തിരുവനന്തപുരത്തെ സഭയുടെ ലയ്സൺ ഓഫീസർ ഫാ. ഡോ. ജോൺ തെക്കേക്കര കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ശ്രീ. രാജീവ് കൊച്ചുപറമ്പിൽ എന്നിവരാണ് പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്. സഭയും സമുദായവുമായി ബന്ധപ്പെട്ട് ബഹു. മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായുള്ള വിവിധ വിഷയങ്ങൾ അടങ്ങിയ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന്റെ കത്ത് പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് കൈമാറി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img