06:19pm 09 January 2026
NEWS
ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് ആഹ്വാനം ചെയ്ത സിനിമാ നടൻ പ്രകാശ് രാജിനെതിരെ കേസ് എടുക്കണമെന്ന് തെലുങ്കാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി.
08/01/2026  11:03 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് ആഹ്വാനം ചെയ്ത സിനിമാ നടൻ പ്രകാശ് രാജിനെതിരെ കേസ് എടുക്കണമെന്ന് തെലുങ്കാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി.


ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് ആഹ്വാനം ചെയ്ത സിനിമാ നടൻ പ്രകാശ് രാജിനെതിരെ കേസ് എടുത്ത് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതു പ്രവർത്തകനായ അഡ്വ. കുളത്തൂർ ജയ്‌സിങ് തെലുങ്കാന സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
ഹൈദരാബാദിൽ എപിസിആർ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഇന്ത്യൻ കോടതികൾ രാജ്യത്തിന് നാണക്കേടാണെന്ന് പ്രകാശ് രാജ് പ്രസംഗിച്ചത്.  ഇന്ത്യൻ ജുഡീഷ്യറിക്ക് എതിരെ തെറ്റായ സന്ദേശം പ്രചരിപ്പിച്ച പ്രകാശ് രാജിന് എതിരെ കേസ് എടുക്കണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  കോടതിയെ അപമാനിച്ച് കൊണ്ടുള്ള പ്രകാശ് രാജിന്റെ പ്രസംഗം മാധ്യമങ്ങളിലൂടെ ജനങ്ങൾ കേൾക്കുവാൻ ഇടയായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.  പരാതിക്കാരനായ കുളത്തൂർ ജയ്‌സിങ് കേരള ഹൈക്കോടതിയിലെ യുവ അഭിഭാഷകനാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img