07:46am 13 November 2026
NEWS
വീട്ടിൽ പ്രസവിച്ചവരെ അനുമോദിക്കുവാനും അവാർഡ് നൽകി ആദരിക്കുകയും ചെയ്ത ചടങ്ങിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി .
09/04/2025  05:06 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വീട്ടിൽ പ്രസവിച്ചവരെ അനുമോദിക്കുവാനും അവാർഡ് നൽകി ആദരിക്കുകയും ചെയ്ത ചടങ്ങിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി .

വീട്ടിൽ പ്രസവിച്ചവരെ അനുമോദിക്കുവാനും അവാർഡ് നൽകി ആദരിക്കുകയും ചെയ്ത ചടങ്ങിനെതിരെ സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി .   വീട്ട് പ്രസവം അപകടമല്ല എന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ വഴിയൊരുക്കിയ സാഹചര്യത്തിൽ പരിപാടി നടത്തിയ സംഘാടകർക്ക് എതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവിശ്യം .   പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഡിജിപിയ്ക്ക് പരാതി നൽകിയത് .വീട്ടിൽ പ്രസവിച്ചവരെ കോളേജിൽ ബിരുദ അവാർഡ് കൊടുക്കുന്ന രീതിയിലാണ് അനുമോദിച്ചത് .   ഇതിന് പിന്നിലുള്ള ലക്ഷ്യങ്ങളും താല്പര്യങ്ങളും അന്വേഷിക്കണം .
സംഭവം നടന്നത് എവിടെ വച്ചാണെന്നും സംഘാടകർ ആരെല്ലാമെന്ന കാര്യം അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട് .   വീട്ടിലെ പ്രസവം അപകടകരമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു . ഇത് നിയന്ത്രിക്കുവാൻ മാനദണ്ഡങ്ങൾ വേണമെന്ന് ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിട്ടുണ്ട്.  നിർബന്ധിച്ച് സ്ത്രീകളെ വീട്ടിൽ പ്രസവിക്കുവാൻ നിർബന്ധിക്കുന്നവർ അമ്മയ്‌ക്കോ കുഞ്ഞിനോ അപകടം സംഭവിച്ചാൽ നിയമപരമായി രക്ഷപ്പെടുന്ന സാഹചര്യവും പോലീസ് വകുപ്പ് പരിശോധിക്കണമെന്നും അഡ്വ.  കുളത്തൂർ ജയ്‌സിങിന്റെ പരാതിയിലുണ്ട് .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img