NEWS
"മഴ കാത്തൊരു പെൺകുട്ടി" എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു
13/02/2026 05:46 PM IST
nila

തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് "മഴ കാത്തൊരു പെൺകുട്ടി" എന്ന കവിതാസമാഹാര പ്രകാശന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ഗുരുനാഥനായ ദേവരാജൻ മാസ്റ്ററുടെ മേശപ്പുറത്ത് വയലാറിൻ്റെ കൈപ്പടയിൽ എഴുതിയ പല പ്രശസ്ത ചലച്ചിത്ര ഗാനങ്ങളും ഫെയർ കോപ്പിയല്ലാത്തത് അവിടെ ബയൻ്റു ചെയ്തു വച്ചിരിക്കുന്നതാണ് താൻ ആദ്യം കാണുന്ന കവിതകൾ എന്ന് പട്ടം സനിത്ത് പറഞ്ഞു. പിന്നീട് ഒഎൻവി കുറുപ്പ് സാർ, ഏഴാച്ചേരി രാമചന്ദ്രൻ, പിരപ്പൻകോട് മുരളി തുടങ്ങിയവരുടെ കവിതകളും തരംഗിണി പുറത്തിറക്കിയ കാസറ്റിനു വേണ്ടി പാടുന്ന സമയത്തു കാണാൻ കഴിഞ്ഞു. പിന്നീട് പല കവികളുടേയും ഗാനങ്ങൾ പാടാൻ കഴിഞ്ഞു. സ്ക്രിപ്റ്റ് റൈറ്റർ ക്യഷ്ണ പൂജപ്പുര ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവയിത്രി വിദ്യാ ശ്രീകുമാർ ചടങ്ങിൽ സന്നിഹിതയായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










