NEWS
സ്പാനിഷ് രുചിയുടെ ആഘോഷം: ലുലു ഗ്രൂപ്പിൽ ‘ഫെസ്റ്റിവൽ ഓഫ് സ്പെയിൻ 2025’ ആരംഭിച്ചു
14/10/2025 03:11 PM IST
nila

ദോഹ: ഖത്തറിലെ ലുലു. മാളുകളിൽ ‘ഫെസ്റ്റിവൽ ഓഫ് സ്പെയിൻ 2025’ ആരംഭിച്ചു. ഭക്ഷ്യരംഗത്ത് സ്പെയിൻ ശക്തമായ സാന്നിധ്യംഉറപ്പിക്കുന്നതായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് അറിയിച്ചു.
100% ഹലാൽ സർട്ടിഫൈഡ് സ്പാനിഷ് മട്ടൻ, സ്പാനിഷ് മാങ്ങ, ഉന്നത നിലവാരത്തിലുള്ള ട്യൂണ, ചീസ്, പച്ചക്കറികൾ തുടങ്ങിയവയാണ് ഉൽപ്പന്നങ്ങൾ.
സ്പാനിഷ് ഭക്ഷ്യപ്രചാരണത്തിന് പിന്നിൽ രാജ്യത്തിന്റെ സജീവ നയതന്ത്ര സംവിധാനമാണെന്ന് ഡോ. അൽത്താഫ് ചൂണ്ടിക്കാട്ടി. “Eat Spain Drink Spain” എന്ന സർക്കാർ പദ്ധതിയും ഇപ്പോൾ ലുലുവിലൂടെ ഖത്തറിലേക്കെത്തുകയാണ്.നിലവാരത്തിലും വിലയിലും മിച്ചമില്ലാത്ത ഉൽപ്പന്നങ്ങളാണ് സ്പെയിനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ വളർച്ചയോടൊപ്പം ലുലുവിന്റെ സാന്നിധ്യവും വ്യാപിപ്പിക്കുമെന്ന് ഡോ. അൽത്താഫ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











