എറണാകുളം : എറണാകുളം ജില്ലയിലെ വാഴക്കുളം പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്നതും ഇപ്പോൾ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ ജോലി നോക്കി വരുന്നതുമായ ഇടുക്കി ജില്ലയിൽ മണക്കാട് ഗ്രമ പഞ്ചായത്തിലെ പുതുപരിയാരം വാഴക്കൽ വീട്ടിൽ ശ്രീ വി.ആർ ജോസ് മകൻ 45 വയസ്സുള്ള ശ്രീ ജോമോൻ വി.ജെ ക്കെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് Prevention of Corruption Act പ്രകാരം എറണാകുളം വിജിലൻസ് ആൻറ് ആൻറി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെല്ലിൽ കേസ്സ് രജിസ്റ്റർ ചെയ്തു. എറണാകുള ജില്ലയിലെ വാഴക്കുളം പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തിരുന്ന ടിയാൻറെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തി ടിയാനെതിരെ ഒരു പ്രാഥമികാന്വേഷണം നടത്തുകയും അന്വേഷണത്തിൽ ശ്രീ ജോമോൻ വി.ജെ പോലീസ് ഡിപ്പാർട്ട്മെൻറിൽ സിവിൽ പോലീസ് ഓഫീസറായി ജോലി ചെയ്തു വരുന്ന കാലയളവിൽ വിവിധ ബാങ്ക് ഡെപ്പോസിറ്റുകളുൾപ്പെടെ 67,03,993/- രൂപയുടെ മുതലുകൾ സമ്പാദിച്ചിട്ടുള്ളതായും അതിൽ 10,23,885/-രൂപയുടെ വരവിൽ കവിഞ്ഞ സ്വത്തുക്കളാണെന്നും വെളിവായിട്ടുള്ളയാണ്. ആയതിൻറെ അടിസ്ഥാനത്തിലാണ് ഈ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ടിയാൻറെ തൊടുപുഴ മണക്കാടുള്ള വസതിയിൽ 28.05.2025 തിയതിയിൽ വി എ സി ബി എറണാകുളം സ്പെഷ്യൽ സെൽ പോലീസ് സൂപ്രണ്ട് ശ്രീ പി.എ മുഹമ്മദ് ആരിഫ് ഐ.പി.എസി ൻറെ നിർദ്ദേശാനുസരണം പോലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ശ്രീ ആർ ഷാബുവിൻറെ നേതൃത്വത്തിൽ റെയ്‌ഡ് നടത്തുകയും അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള 13 രേഖകളും, 25000/- രൂപയും, 2 ബാങ്ക് ലോക്കറ്റുകളുടെ താക്കോലുകളും പിടിച്ചെടുത്തിട്ടുള്ളതാണ്. പിടിച്ചെടുത്ത രേഖകളേയും മുതലുകളേയും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.








