
കൊച്ചിയിൽ യുവനടിയും സംഘവും ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ഡോക്ടറെ ആക്രമിച്ച സംഭവത്തിലെ അറസ്റ്റിന് പിന്നാലെ ഡോക്ടർക്കെതിരെ ബലാത്സംഗ പരാതിയിൽ കേസെടുത്തു.
നടിയുടെ അടുത്ത ബന്ധുവിൻ്റെ പരാതിയിലാണ് കേസ്.
ഇൻഫോ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി എത്തിയത്. 41കാരനായ ഡോക്ടർ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഡോക്ടറുടെ ഫോൺ സ്വിച്ച് ഓഫായതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ബലാത്സംഗ പരാതിയിലെ കേസിന് പിന്നാലെ ഡോക്ടറെ സ്വകാര്യ ആശുപത്രി പുറത്താക്കി.
ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനാണ് ഫ്ലാറ്റിൽ വിളിച്ചു വരുത്തിയതെന്നു നടിയും സംഘവും പൊലീസിന് മൊഴി നൽകി. അതിനാണ് ബന്ധുവായ സ്ത്രീക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്നും ചികിത്സ നൽകാൻ പൊന്നുരുന്നിയിലെ ഫ്ലാറ്റിലേക്ക് വരണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടത്. ഡോക്ടറുടെ രണ്ട് ഫോണും സ്മാർട് വാച്ചും ഇയർ പോഡും നടിയും സംഘവും കൈവശപ്പെടുത്തി. ഡോക്ടറുടെ ഫോണിലുണ്ടായിരുന്ന, ബന്ധുവിന്റെ സ്വകാര്യ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനാണ് പിടിച്ചുവാങ്ങിയത് എന്നാണ് നടിയുടെ മൊഴി.
Photo Courtesy - Google










