08:21pm 14 June 2024
NEWS
സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു
10/06/2024  01:18 PM IST
സണ്ണി ലൂക്കോസ് ചെറുകര
സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു

സ്റ്റിയറിംഗിൽ നായയെ ഇരുത്തി കാറോടിച്ച പള്ളി വികാരിക്കെതിരെ കേസെടുത്തു. കൊല്ലം പേരയം മിനി ഭവനിൽ  ബൈജു വിൻസൻ്റിനെതിരെയാണ് ആലപ്പുഴ എൻഫോഴ്‌സ്മെൻറ് ആർ ടി ഒ കേസെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. 

ചാരുംമൂട്ടിൽ നിന്ന് പടനിലത്തേക്ക് യാത്ര ചെയ്ത ഇദ്ദേഹം തൻ്റെ നായയെ സ്റ്റിയറിംഗ് വീലിൽ ഇരുത്തിയാണ് കാറോടിച്ചത്. ഇതിൻ്റെ ചിത്രം ചിലർ ആർ ടി ഒക്ക് കൈമാറിയിരുന്നു.

തുടർന്നു നടത്തിയ അന്വേഷണത്തിന് ശേഷം ഇദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടിയതായി ആർ ടി ഒ രമണൻ പറഞ്ഞു. മോട്ടോർ വാഹന നിയമപ്രകാരം ഇത് ലംഘനമായതിനാലാണ് കേസെടുത്തെതെന്നും തുടർ നടപടികൾ സ്വീകരിക്കുമെന്നും ആർ ടി ഒ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha