04:51pm 18 April 2026
NEWS
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
06/02/2026  11:59 AM IST
ചെറുകര സണ്ണിലൂക്കോസ്
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.

വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.

ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പൊള്ളലേറ്റു. കർണാടകയിലെ കുട്ടത്ത് വ്യാപാരം ചെയ്യുന്ന കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി സജീറാണ്(42)മരിച്ചത്.

കാറിൽ ഉണ്ടായിരുന്ന ഭാര്യ നജ്‌മുന്നിസ (37), മകൾ ആയിഷ (രണ്ട്) എന്നിവർക്കു പൊള്ളലേറ്റു. മക്കളായ നിബ്രാൻ (14), നിസാൻ (ഒമ്പത്) എന്നിവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. 

നജ്‌മുന്നിസയും ആയിഷയും മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നജ്‌മുന്നിസയ്ക്ക് 50 ശതമാനത്തിലേറെ പൊള്ളലുണ്ട്. ആയിഷയുടെ പരിക്ക് നിസാരമാണെന്നാണ് അറിയുന്നത്.

വ്യാഴാഴ്ച്‌ച രാത്രി പത്തരയോടെയാണ് സംഭവം. കുട്ടത്ത് സജീർ കച്ചവടം ചെയ്യുന്ന കെട്ടിടത്തിന്റെ ഉടമയുടെ വീടിൻ്റെ ഗേറ്റിനു മുമ്പിൽ കാർ നിർത്തിയിട്ടാണ് സജീർ ദേഹത്ത് പട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img