01:27am 23 October 2026
NEWS
ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം കവർന്നു

14/02/2025  06:58 PM IST
nila
ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം കവർന്നു

തൃശ്ശൂർ: പട്ടാപ്പകൽ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപ കവർന്നു. ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിന്റെ ശാഖയിലാണ് പട്ടാപ്പകൽ കവർച്ച നടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജീവനക്കാരിൽ ഭൂരിഭാ​ഗവും ഭക്ഷണത്തിനായി പോയ സമയത്ത് മോഷ്ടാവ് എത്തിയത്. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിനുള്ളിൽ പൂട്ടിയിട്ട ശേഷമാണ് മോഷ്ടാവ് 15 ലക്ഷം രൂപയുമായി കടന്നുകളഞ്ഞത്. 

കത്തിയുമായാണ് മോഷ്ടാവ് ബാങ്കിനുള്ളിലേക്ക് എത്തിയത്. പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടർ തല്ലിപൊളിക്കുകയും ട്രേയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നു. മോഷ്ടാവ് ഹെൽമറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. ഇയാൾ ​ഹിന്ദിയിലാണ് സംസാരിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങൾ ആദ്യഘട്ടത്തിൽ പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവ് ഹെൽമറ്റും ഗ്ലൗസും ധരിച്ച നിലയിലായിരുന്നതിനാൽ മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. വിരലടയാള പരിശോധനയുൾപ്പെടെയുള്ള തെളിവുകൾ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img