09:04am 19 April 2026
NEWS
70 കോടി സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഏറ്റവും വലിയ തമോഗർത്തം കണ്ടെത്തി

22/01/2025  10:55 AM IST
nila
70 കോടി സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഏറ്റവും വലിയ തമോഗർത്തം കണ്ടെത്തി

70 കോടി സൂര്യന്മാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഏറ്റവും വലിയ തമോഗർത്തം കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞതിൽ വച്ച് ഏറ്റവും ദൂരെയുള്ള തമോഗർത്തമാണ് ജ്യോതിശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. J0410−0139 എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. ആസ്ട്രോഫിസിക്കൽ ജേണൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ തമോർ​ഗത്തത്തെ സംബന്ധിച്ച വിവരങ്ങളുള്ളത്.

ഭൂമിയിൽ നിന്ന് 12.9 ബില്യൺ പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ദൂരെയുള്ള ബ്ലാസാറാണിത്.  ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതും ശക്തവുമായ തമോദ്വാരമാണ്. 

കേന്ദ്രങ്ങളിൽ അതിബൃഹത്തായ തമോഗർത്തങ്ങളുള്ള ഒരു തരം അപൂർവ ഗാലക്സികളാണ് ബ്ലാസാറുകൾ. ഈ തമോദ്വാരങ്ങൾ ഭൂമിയുടെ ദിശയിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഉയർന്ന ഊർജ്ജസ്വലമായ ജെറ്റുകൾ പുറപ്പെടുവിക്കുന്നു. ഇത് പ്രപഞ്ചത്തിലെ ഏറ്റവും തിളക്കമുള്ള വസ്തുക്കളിൽ ഒന്നാക്കി മാറ്റുന്നു. ഈ തമോദ്വാരങ്ങൾക്ക് ചുറ്റുമുള്ള വലിയ കാന്തികക്ഷേത്രങ്ങളാണ് ജെറ്റിനെ രൂപപ്പെടുത്തുന്നത്. ജെറ്റിനുള്ളിലെ കണങ്ങൾ പ്രകാശവേഗതയോട് അടുത്ത് സഞ്ചരിക്കുകയും വൈദ്യുതകാന്തിക സ്പെക്ട്രത്തിലുടനീളം വലിയ അളവിൽ ഊർജ്ജം പുറപ്പെടുവിക്കുകയും ചെയ്യുന്നു.

ശക്തമായ ടെലിസ്കോപ്പുകളുടെ സഹായത്തോടെയാണ് J0410−0139 ൻറെ കണ്ടെത്തൽ. ALMA, മഗല്ലൻ ദൂരദർശിനി, VLT, നാസയുടെ ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററി തുടങ്ങിയ വമ്പൻ സംവിധാനങ്ങൾ J0410−0139 കണ്ടെത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു മഹാവിസ്ഫോടനത്തിന് 80 കോടി വർഷങ്ങൾക്ക് ശേഷമാണ് ഈ ബ്ലാസാർ നിലവിൽ വന്നത്. ആദ്യകാല പ്രപഞ്ചത്തെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ ബ്ലാസാർ  സഹായിക്കുമെന്നാണ് ​ഗവേഷകർ വ്യക്തമാക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img