02:36am 12 November 2026
NEWS
കൃത്രിമബുദ്ധിയിൽ വലിയ ചുവട്:ഖത്തറിന്റെ AIസംവിധാനത്തിന്റെ വികസനത്തിന് MCIT–PwC–OpenAI ധാരണ
03/12/2025  12:02 PM IST
nila
കൃത്രിമബുദ്ധിയിൽ വലിയ ചുവട്:ഖത്തറിന്റെ AIസംവിധാനത്തിന്റെ വികസനത്തിന് MCIT–PwC–OpenAI ധാരണ

 

ദോഹ: ഖത്തർ രാജ്യത്ത് ഒരു സമഗ്രമായ ദേശീയ കൃത്രിമ ബുദ്ധി എക്കോസിസ്റ്റം രൂപപ്പെടുത്തുന്നതിനായി
കമ്മ്യൂണിക്കേഷൻസ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം PwC മിഡിൽ ഈസ്റ്റ്, അമേരിക്കൻ AI ഗവേഷണ സംഘടനയായ OpenAI എന്നിവരുമായി സഹകരണ കരാർ ഒപ്പുവച്ചു.രാജ്യത്ത് ഉയർന്ന നിലവാരത്തിലുള്ള AI അടിസ്ഥാന സൗകര്യം സൃഷ്ടിച്ച് പൊതു–സ്വകാര്യ മേഖലകളിൽ പ്രായോഗിക പ്രയോഗങ്ങൾ വ്യാപിപ്പിക്കുകയും, സുരക്ഷിതവും വിശ്വസനീയവുമായ ആധുനിക പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ ലക്ഷ്യമിടുന്നതാണ്ഈ പങ്കാളിത്തം.സർക്കാർ ഏജൻസികൾക്കും സ്റ്റാർട്ടപ്പുകൾക്കും വേണ്ടി പുതിയ AI പരീക്ഷണ പരിസ്ഥിതി ഒരുക്കൽ,
ChatGPT ഉപയോഗിച്ച് സർക്കാർ സ്റ്റാഫുകളുടെ ഉൽപാദനക്ഷമത വർധിപ്പിക്കൽ,
ആരോഗ്യ, വിദ്യാഭ്യാസം, സേവനവിതരണം തുടങ്ങിയ പ്രധാന മേഖലകളിൽ പുതുമയുള്ള AI പ്രോജക്റ്റുകൾ വികസിപ്പിക്കൽ
എന്നിവയിലാണ് കരാർ.
രാജ്യത്തിന്റെ ഡിജിറ്റൽ മാറ്റ യാത്ര വേഗത്തിൽ മുന്നോട്ടുപോകുമെന്നും, ദേശീയ AI പ്രതിഭകളെ വളർത്താനും ഈ പങ്കാളിത്തം സഹായിക്കുംെന്നും MCIT ഡിജിറ്റൽ ഇൻനോവേഷൻ ഡയറക്ടർ ഇമാൻ അൽ കുവാരി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img