
ചെങ്ങന്നൂർ: മുളക്കുഴ മൂന്നാം വാർഡ് മെമ്പർ അനീഷ് മുളക്കുഴയുടെ നേതൃത്വത്തിൽ
മെമ്പർ കെയർ പ്രോജക്റ്റിൻ്റെ ഭാഗമായി
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.
പെഡൽ ചവിട്ടാം ലഹരിയെ അകറ്റാം എന്ന സന്ദേശവുമായാണ് സൈക്കിൾ റാലി നടന്നത്. സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു വിജയൻ ഉദ്ഘാടനം ചെയ്തു.
ലഹരി ഇന്ന് ഒരു വ്യക്തിയുടെ മാത്രം പ്രശ്നമല്ല. കുടുംബങ്ങളേയും, സമൂഹത്തേയും, നാടിൻ്റെ ഭാവിയേയും ബാധിക്കുന്ന വലിയ സാമൂഹിക വെല്ലുവിളിയാണ്. അതുകൊണ്ട് ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നമുക്ക് ഒരുമിക്കാമെന്നും വിദ്യാർഥികൾ ലഹരിയാക്കേണ്ടത് പഠനവും കളികളുമായിരിക്കമെന്നും
വിഷ്ണു വിജയൻ പറഞ്ഞു.
വാർഡ് മെമ്പർ അനീഷ് മുളക്കുഴ അദ്ധ്യക്ഷനായി. അദ്ധ്യാപകൻ എസ്. രമേശൻ ലഹരിവിരുദ്ധ സന്ദേശം നൽകി. വാർഡ് വികസന സമിതി പ്രവർത്തകരായ പ്രദീപ് കുമാർ, ശരത്ത് ശ്യാം,
ആർ. സുഭാഷ്, അനിൽ ടി.പി, എസ്. അശ്വിൻ, എസ്. ശരൺ,
എസ്. അഭിനവ്, വിഷ്ണുദാസ കുറുപ്പ്, കെ. സി മനോജ്,
സന്തോഷ് കുമാർ, രാഹുൽ,
കെ. ജി ഷാജി, ആർ. രാജേഷ്
പ്രമോദ്, ശ്രീപ്രിയ, ആർദ്ര, എം. ഗോവിന്ദ്, ഷിബു തുടങ്ങിയവർ പങ്കെടുത്തു. മുളക്കുഴ കാണിയ്ക്ക മണ്ഡപം ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച സൈകൾ റാലി പഞ്ചായത്ത് ജംഗ്ഷനിൽ സമാപിച്ചു.











