
ചെങ്ങന്നൂർ: എക്സൈസ് വകുപ്പിന്റെ സംസ്ഥാന വ്യാപക ലഹരി വിരുദ്ധ ദൗത്യമായ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി
ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി ഉം പാർട്ടിയും ചെങ്ങന്നൂർ ബുധനൂർ ഭാഗത്ത് നിന്നും ഒന്നര കിലോയോളം വരുന്ന കഞ്ചാവുമായി ബംഗാൾ സ്വദേശിയെ അറസ്റ്റ് ചെയ്തു. ദിനാജ് ദക്ഷിൺ ജില്ലയിൽ
ഹരിരാംപൂർ താലൂക്കിൽ, ഹരിരാംപൂർ വില്ലേജിൽ, ദാലഹട്ട് സ്വദേശി സനാതൻ സർക്കാർ ( 26 ) ആണ് പിടിയിലായത്.
പുലിയൂർ - മാന്നാർ റോഡിൽ വെച്ചാണ് ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി യുടെ നേതൃത്വത്തിൽ ഇയാളെ ഗഞ്ചാവുമായി പിടികൂടിയത് . റേഞ്ച് ഇൻസ്‌പെക്ടറെ കൂടാതെ പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )ജോഷി ജോൺ അസിസ്റ്റൻഡ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ബിജുപ്രകാശ് ആർ ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി പ്രവീൺ,ശ്രീരാജ് .ആർ, വിഷ്ണു വിജയൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.











