
ദോഹ: ഖത്തറിലെ യുവാക്കളുടെ കായികക്ഷമതയും കരുത്തും മറ്റുരച്ച 'മെറാസ് 3 സീഷോർ' കാലിസ്‌തനിക്‌സ് ചാമ്പ്യൻഷിപ്പിന് ആസ്പയർ സോൺ പാർക്കിൽ ആവേശകരമായ സമാപനം. ആസ്പയർ സോൺ ഫൗണ്ടേഷൻ, സീഷോർ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ നടന്ന മത്സരത്തിൽ 43 ഖത്തരി അത്ലറ്റുകൾ മാറ്റുരച്ചു.
ശരീരഭാരം ഉപയോഗിച്ചുള്ള വ്യായാമമുറകളായ പുഷ്-അപ്‌സ്, പുൾ-അപ്‌സ്, സ്ക്വാട്ട്‌സ്, മസിൽ-അപ്‌സ് എന്നിവയിൽ അത്ലറ്റുകൾ തങ്ങളുടെ പ്രാവീണ്യം തെളിയിച്ചു. 40 കിലോ ഭാരം വഹിച്ചുകൊണ്ടുള്ള ഡിപ്‌സ് വ്യായാമം മത്സരത്തിലെ പ്രധാന ആകർഷണമായിരുന്നു.
ലൈറ്റ്‌വെയ്റ്റ് വിഭാഗം:
അബ്ദുൽ അസീസ് അൽ ഹസാവി (50,000 റിയാൽ)
നാസർ ഫ്ലമാർസി (25,000 റിയാൽ)
ഫറജ് അൽ മാരി (15,000 റിയാൽ)
ഹെവിവെയ്റ്റ് വിഭാഗം:
അബ്ദുറഹ്മാൻ അൽ മആദാദി (50,000 റിയാൽ)
യൂസഫ് അൽ ബലൂഷി (25,000 റിയാൽ)
അബ്ദുള്ള അൽ മുസല്ലിഹ് (15,000 റിയാൽ)എന്നിവരാണ് വിജയികൾ.ഖത്തറിലെ യുവതലമുറയ്ക്കിടയിൽ കായിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലി വളർത്തുന്നതിനും ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്ന് ആസ്പയർ സോൺ ഫൗണ്ടേഷൻ ഇന്റ്സ് ഡയറക്ടർ അഹമ്മദ് മുഹമ്മദ് അൽ ഹസ്സൻ പറഞ്ഞു. കാലിസ്‌തനിക്‌സ് എന്ന കായിക ഇനത്തിന് ഖത്തറിൽ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണ് ഈ ചാമ്പ്യൻഷിപ്പെന്ന് കല്ലോസ് ഫിറ്റ്‌നസ് ഡയറക്ടർ ഒമർ അൽ ഇമാദി കൂട്ടിച്ചേർത്തു.











