09:51pm 10 November 2026
NEWS
സിപിഎം തൃശൂരിലെ സമ്മതിദായകരെ അവഹേളിക്കുന്നു എ അനൂപ്
13/08/2025  08:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിപിഎം തൃശൂരിലെ സമ്മതിദായകരെ അവഹേളിക്കുന്നു  എ അനൂപ്

കൊച്ചി - ജനാധിപത്യ രീതിയിൽ വലിയ ഭൂരിപക്ഷത്തിന് ലോക സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപിക്കെതിരെ . തെറ്റായ പ്രചാരണം നടത്തുന്ന സി പി എം അദ്ദേഹത്തെ തിരഞ്ഞെടുത്ത തൃശ്ശൂരിലെ സമ്മതിദായകരെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന സഹ ഖജാൻജി എ. അനൂപ് അഭിപ്രായപ്പെട്ടു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിനു നേരെ സി പി എം പ്രവർത്തകർ നടത്തിയ അക്രമത്തിലും ബിജെപി പ്രവർത്തകരെ തല്ലിച്ചതച്ച പോലീസ് നടപടിയിലും  പ്രതിഷേധിച്ച് ബിജെപി  എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിറ്റി  കമ്മീഷണർ ഓഫീനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി പി എം ന് വേണ്ടി ഗുണ്ട പണി നടത്തുന്ന നിലയിലേക്ക് എത്തിയിരിക്കുന്നു.അത് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ചടങ്ങിൽ  ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ അഡ്വ.കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് കെ.വി. എസ് ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ചാനൽ വക്താവ് സി.വി. സജിനി, ജില്ലാ ജന. സെക്രട്ടറിമാരായ അഡ്വ. സജി, അഡ്വ. പ്രിയ പ്രശാന്ത്, മേഖല സെക്രട്ടറി  എൻ. എസ്.സുമേഷ്,ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, ജില്ലാ സെക്രട്ടറിമാരായ സി.കെ ബിനുമോൻ, ഡോ.ജലജ എസ് ആചാര്യ, ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ. രമാദേവി തോട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.

ബിജെപി ജില്ലാ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.പി.എസ്.  സ്വരാജ്, അഡ്വ. എൻ. ആർ. രൂപേഷ്, കെ.കെ രാജേഷ്, ഇ എം.സുരേഷ് കുമാർ, അഡ്വ.മഞ്ജു രാമലഹിതൻ, മീഡിയ കൺവീനർ നവീൻ ശിവൻ , സോഷ്യൽ മീഡിയ കൺവീനർ ഉണ്ണി കെ.എസ്, മഹിളാ മോർച്ച നേതാക്കളായ  റാണി ഷൈൻ, സന്ധ്യ മണികണ്ഠൻ, നീതു സന്തോഷ്  നേതാക്കളായ കെ.ടി. ബൈജു, ശശികുമാർ മേനോൻ,ഗോപു പരമശിവൻ എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img