05:15am 25 July 2026
NEWS
മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ തലക്ക് പരിക്കേറ്റ 52കാരൻ മരിച്ചു; ഒരാൾ അറസ്റ്റിൽ
14/07/2026  10:49 AM IST
nila
മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ തലക്ക് പരിക്കേറ്റ 52കാരൻ മരിച്ചു; ഒരാൾ അറസ്റ്റിൽ

മലപ്പുറം: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഒരാളുടെ മരണത്തിൽ കലാശിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി ഫൈസൽ (52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ലത്തീഫ് (33) എന്നയാളെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. കുന്നത്ത്പറമ്പിലെ ഒരു സൂപ്പർമാർക്കറ്റിൽ കോഴിമുട്ട വാങ്ങുന്നതിനിടെയാണ് ഫൈസലും ലത്തീഫും തമ്മിൽ വാക്കുതർക്കമുണ്ടായത്. പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയും സംഘർഷത്തിനിടെ ഫൈസൽ റോഡിലേക്ക് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.

പരിക്കേറ്റ ഫൈസലിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.  സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. തർക്കത്തിന് കാരണമായ സാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വശങ്ങളും വിശദമായി അന്വേഷിക്കുകയാണെന്ന് തിരൂരങ്ങാടി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img