NEWS
കഠിനമായ വയറു വേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നാൽപതുകാരിയുടെ വയറ്റിൽനിന്ന് നീക്കം ചെയ്തത് 41 റബർ ബാൻഡുകൾ.
25/07/2025 01:04 PM IST
ചെറുകര സണ്ണിലൂക്കോസ്

തിരുവനന്തപുരം പാറശ്ശാലയിലാണ് സംഭവം.
റബർ ബാൻഡ് ചവയ്ക്കുന്ന ശീലമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറ ഞ്ഞു.
സ്‌കാനിങ്ങിനു വിധേയയാക്കിയപ്പോഴാണ് ചെറുകുടലിൽ മുഴയും തടസ്സവും കണ്ടെത്തി അടിയന്തര ശസ്ത്രക്രിയ നടത്തി യത്.
കുടലുമായി പറ്റിച്ചേർന്ന് പന്തു പോലെയായ ബാൻഡുകൾ ഒരോന്നായാണ് നീക്കിയത്. ശസ്ത്രക്രിയയ്ക്കു ശേഷം യുവതി സുഖം പ്രാപിച്ചു വരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











