04:59pm 06 November 2026
NEWS
മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസുകാരന്‍ മരിച്ചു

16/02/2025  10:08 AM IST
nila
മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസുകാരന്‍ മരിച്ചു

കോട്ടയം: കോട്ടയത്ത് മഞ്ഞപിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ബാലൻ മരിച്ചു. പാലാ ചക്കാമ്പുഴ സ്വദേശി സെബിൻ ടോമിയാണ് മരിച്ചത്. ഞ്ഞപിത്തം ബാധിച്ച് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച സെബിൻ ടോമി.

പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന, വയറിളക്കം, മൂത്രത്തിലെ നിറ വ്യത്യാസം എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. ശുചിത്വമില്ലാത്ത വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം പ്രധാനമായി പിടിപെടുന്നത്. ശീതള പാനീയങ്ങൾ, സംഭാരം, ഐസ്ക്രീം എന്നിവയിൽ ചേർക്കുന്ന വെള്ളം ശുദ്ധമല്ലാത്തതും മഞ്ഞപ്പിത്തം പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img