
ഓസ്കർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഈ വർഷം വലിയ നേട്ടം സ്വന്തമാക്കി വൺ ബാറ്റിൽ ആഫ്റ്റർ അനദർ. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടി. ഇതിന് പുറമെ മികച്ച സംവിധായകനുള്ള പുരസ്‌കാരവും പോൾ തോമസ് ആൻഡേഴ്സണിനാണ് ലഭിച്ചത്. സിന്നേഴ്സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മൈക്കൽ ബി ജോർദാൻ മികച്ച നടനുള്ള ഓസ്കർ നേടി. ഹംനെറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജെസ്സി ബക്ലിയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്.
വൺ ബാറ്റിൽ ആഫ്റ്റർ അനദർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷോൺ പെൻ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. അതേ ചിത്രത്തിനായി മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും പോൾ തോമസ് ആൻഡേഴ്സണിനാണ് ലഭിച്ചത്. കൂടാതെ മികച്ച കാസ്റ്റിംഗിനുള്ള ഓസ്കറും ഈ ചിത്രത്തിനാണ് ലഭിച്ചത്.
മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്‌കാരം സിന്നേഴ്സ് സ്വന്തമാക്കി. വെപ്പൺസ് എന്ന ചിത്രത്തിലെ പ്രകടനത്തിനായി ആമി മാഡിഗനും ഓസ്കർ നേടി.
മികച്ച ചിത്രത്തിനുള്ള മത്സരത്തിൽ സിന്നേഴ്സും വൺ ബാറ്റിൽ ആഫ്റ്റർ അനദറും തമ്മിലാണ് കടുത്ത പോരാട്ടം നടന്നത്. റയാൻ കൂഗ്ലർ സംവിധാനം ചെയ്ത സിന്നേഴ്സ് ഓസ്കർ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടുന്ന ചിത്രമായി ശ്രദ്ധ നേടിയിരുന്നു.
അതേസമയം ഓസ്കർ വേദിയിൽ ചരിത്രം കുറിച്ചത് ഛായാഗ്രാഹകയായ ഓട്ടം ഡ്യൂറൾഡ് അർക്കപോയാണ്. സിന്നേഴ്സ് എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിനാണ് അവർക്കു ഓസ്കർ ലഭിച്ചത്. ഈ വിഭാഗത്തിൽ ഓസ്കർ നേടുന്ന ആദ്യ വനിതയായി അർക്കപോ മാറി.
മികച്ച സഹനടി - എയ്മി മാഡിഗൺ ( വെപ്പൺസ് )
ആനിമേറ്റഡ് ചിത്രം- കെ പോപ്പ് ഡീമൻ ഹണ്ടേഴ്സ്
മികച്ച വസ്ത്രാലങ്കാരം- കേറ്റ് ഹാവ്ലി ( ഫ്രാങ്കൻസ്റ്റൈൻ )
മികച്ച മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ് -മൈക്ക് ഹിൽ, ജോർദൻ,സാമുവൽ,ക്ലിയോണ ( ഫ്രാങ്കെൻസ്റ്റൈൻ )
മികച്ച സഹനടൻ- ഷോൺ പെൻ ( വൺ ബാറ്റിൽ ആഫ്റ്റർ അനദർ )
മികച്ച കാസ്റ്റിങ്- വൺ ബാറ്റിൽ ആഫ്റ്റർ അനദർ
മികച്ച അവലംബിത തിരക്കഥ- പോൾ തോമസ് ആൻഡേഴ്സൺ ( വൺ ബാറ്റിൽ ആഫ്റ്റർ അനദർ )
മികച്ച തിരക്കഥ - റയാൻ കൂഗ്ലെർ ( സിന്നേഴ്സ് )
മികച്ച പ്രൊഡക്ഷൻ ഡിസൈൻ - ഫ്രാങ്കൻസ്റ്റൈൻ
മികച്ച വിഷ്വൽ ഇഫക്ടുകൾ - അവതാർ: ഫയർ ആൻഡ് ആഷ്
മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം - ടൂ പീപ്പിൾ എക്സ്ചേഞ്ചിങ് സലൈവ, ദി സിങ്ങേർസ്
മികച്ച ഡോക്യുമെന്ററി ഷോർട് ഫിലിം - ഓൾ ദി എംപ്റ്റി റൂംസ്
മികച്ച ഒറിജിനൽ സ്കോറിനുള്ള പുരസ്കാരം - സിന്നേഴ്സ്
മികച്ച ഡോക്യുമെന്ററി ഫീച്ചർ ഫിലിം - മിസ്റ്റർ നോബടി എഗൈൻസ്റ്റ് പുടിൻ
മികച്ച ഫിലിം എഡിറ്റിങ് - ആൻഡി ജുർഗെൻസെൻ ( വൺ ബാറ്റിൽ ആഫ്റ്റർ അനദർ )
മികച്ച ഛായാഗ്രഹണം - ഓട്ടം ഡ്യൂറൾഡ് അർക്കപോ( സിന്നേഴ്സ് )
മികച്ച സൗണ്ട് - F1
മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം - സെന്റിമെന്റൽ വാല്യൂ
മികച്ച ഒറിജിനൽ സോങ് - ഗോൾഡൻ ( കെ പോപ് ഡിമോൺ ഹൺടേഴ്സ് )
മികച്ച സംവിധായകൻ - പോൾ തോമസ് ആൻഡേഴ്സൺ ( വൺ ബാറ്റിൽ ആഫ്റ്റർ അനദർ )
മികച്ച നടൻ - മൈക്കൽ ബി ജോർദാൻ ( സിന്നേഴ്സ് )
മികച്ച നടി - ജെസ്സി ബക്ലി ( ഹാംനറ്റ് )
മികച്ച ചിത്രം - വൺ ബാറ്റിൽ ആഫ്റ്റർ അനദർ











