06:17am 22 April 2025
NEWS
കേരളത്തിലെ 93 സ്പെഷ്യൽ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
18/03/2025  08:43 AM IST
nila
കേരളത്തിലെ 93 സ്പെഷ്യൽ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

തിരുവനന്തപുരം: കേരളത്തിലെ 93 സ്പെഷ്യൽ സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ  325 സ്പെഷ്യൽ സ്കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 93 സ്കൂളുകളാണ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന കാരണത്താൽ അടച്ചുപൂട്ടാനൊരുങ്ങുന്നത്. സർക്കാർ സഹായമില്ലാതെ ഇത്തരം സ്കൂളുകൾക്ക് പ്രവർത്തിക്കാനുമാകില്ല. 

സർക്കാർ സഹായത്തിന് 18 വയസിന് താഴെയുള്ള ഇരുപത് കുട്ടികൾ വേണമെന്ന നിബന്ധനയാണ് സ്കൂളുകൾക്ക് തിരിച്ചടിയാകുന്നത്. മാനദണ്ഡങ്ങൾക്ക് പുറത്ത് എന്ന കാരണം പറഞ്ഞ് കഴിഞ്ഞ വർഷം 43 സ്കൂളുകൾ പൂട്ടിയിരുന്നു. ഓരോ വർഷവും സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാൻ മാനദണ്ഡങ്ങളിൽ മാറ്റം വേണമെന്നാണ് പേരൻറസ് അസോസിയേഷൻ ഫോർ ഇൻറലെക്ച്വലി ഡിസ്ഏബിൾഡിൻറെ ആവശ്യം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img img