10:32pm 04 October 2026
NEWS
91 ഇൻഫൻട്രി ബ്രിഗേഡിന്റെ വജ്രജൂബിലിയും 60-ാം രൂപീകരണ ദിനവും ആഘോഷിച്ചു
03/10/2026  06:43 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
91 ഇൻഫൻട്രി ബ്രിഗേഡിന്റെ വജ്രജൂബിലിയും 60-ാം രൂപീകരണ ദിനവും ആഘോഷിച്ചു

കരയിലും വെള്ളത്തിലും ഒരേപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള (ആംഫിബിയസ്) ഇന്ത്യൻ കരസേനയുടെ ഏക ബ്രിഗേഡായ, തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ 91 ഇൻഫൻട്രി ബ്രിഗേഡ്, തങ്ങളുടെ തങ്ങളുടെ വജ്രജൂബിലിയും രൂപീകരണത്തിന്റെ 60-ാം വാർഷികവും 2026 ഒക്ടോബർ 1 മുതൽ 3 വരെ തിരുവനന്തപുരത്ത് ആഘോഷിച്ചു. രാജ്യസേവനത്തിനിടെ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ സ്മരണയ്ക്കായി ബ്രിഗേഡ് യുദ്ധ സ്മാരകത്തിൽ  91 ഇൻഫൻട്രി ബ്രിഗേഡ് കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യയ,അഡ്മിൻ കമാൻഡന്റ് സൂര്യ മുഖർജി, മറ്റു മുതിർന്ന സൈനിക ഉദോഗസ്ഥർ ജൂനിയർ കമ്മിഷൻഡ് ഓഫിസർമാർ   പുഷ്പചക്രം അർപ്പിച്ചു.

1966-ൽ സെക്കന്തരാബാദിൽ രൂപീകരിക്കപ്പെട്ട ഈ ബ്രിഗേഡ്, 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിലും ശ്രീലങ്കയിലെ 'ഓപ്പറേഷൻ പവനി'ലും പങ്കെടുത്തുവെന്ന സവിശേഷമായ നേട്ടത്തിന് ഉടമയാണ്.  പരംവീർ ചക്ര,  മഹാവീർ ചക്ര, വീർ ചക്ര,  സേനാ യുദ്ധ സേവാ മെഡലുകൾ എന്നിവയുൾപ്പെടെയുള്ള ഉന്നത ധീരതാ പുരസ്‌കാരങ്ങൾ ഈ ബ്രിഗേഡിന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രസേവനത്തിനായി കര, നാവിക, വ്യോമ മേഖലകളിലുടനീളം ധീരതയുടെയും ധർമ്മത്തിന്റെയും പാതയിൽ ഈ ബ്രിഗേഡ് മുന്നേറിക്കൊണ്ടിരിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img