03:34am 04 August 2026
NEWS
ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും നിറയും; മഹാലക്ഷ്മിയുടെ അനുഗ്രഹം നേടാൻ ചെയ്യാവുന്ന 9 കാര്യങ്ങൾ
03/08/2026  12:54 PM IST
nila
ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും നിറയും; മഹാലക്ഷ്മിയുടെ അനുഗ്രഹം നേടാൻ ചെയ്യാവുന്ന 9 കാര്യങ്ങൾ

ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായാണ് മഹാലക്ഷ്മിയെ ഹിന്ദു വിശ്വാസത്തിൽ ആരാധിക്കുന്നത്. മഹാവിഷ്ണുവിന്റെ പത്നിയായാണ് വിഷ്ണുപുരാണം മഹാലക്ഷ്മിയെ വിശേഷിപ്പിക്കുന്നത്. അതേസമയം, ദേവീഭാഗവതം ആദിപരാശക്തിയുടെ രൂപമായാണ് മഹാലക്ഷ്മിയെ പ്രതിപാദിക്കുന്നത്. കരങ്ങളിൽ താമരപ്പൂവും അഭയ-വരദ മുദ്രകളുമായി വിരാജിക്കുന്ന ദേവിയുടെ കടാക്ഷം ലഭിച്ചാൽ സമ്പത്തും ഭാഗ്യവും വിജയവും ജീവിതത്തിൽ വർധിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.

മഹാലക്ഷ്മിയുടെ അനുഗ്രഹം നേടാൻ വിശ്വാസികൾ അനുഷ്ഠിക്കുന്ന ചില പ്രധാന ആചാരങ്ങൾ ഇവയാണ്:

1. പൂക്കൾ സമർപ്പിച്ച് പ്രാർത്ഥിക്കുക

ദേവീക്ഷേത്രത്തിലോ വീട്ടിലെ പൂജാമുറിയിലോ ഭക്തിപൂർവം പൂക്കൾ അർപ്പിക്കാം. താമരപ്പൂവിനും തുളസിദളങ്ങൾക്കും പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം.

2. ദാനധർമങ്ങൾ ചെയ്യുക

ഭക്ഷണം, വസ്ത്രം, ധനം തുടങ്ങിയവ ആവശ്യക്കാർക്ക് ദാനം ചെയ്യുന്നത് മഹാലക്ഷ്മിയുടെ അനുഗ്രഹം നേടാൻ സഹായിക്കുമെന്നാണ് വിശ്വാസം. കരുണയും ദയയും ദേവിയെ പ്രസാദിപ്പിക്കുന്ന ഗുണങ്ങളായി കണക്കാക്കപ്പെടുന്നു.

3. വെള്ളിയാഴ്ച വ്രതമനുഷ്ഠിക്കുക

ലക്ഷ്മിദേവിയെ സ്മരിച്ച് വെള്ളിയാഴ്ചകളിൽ ഉപവാസമോ ഒരുനേരം മാത്രം അന്നം കഴിക്കുന്ന വ്രതമോ ആചരിക്കുന്നത് ആത്മീയ ശുദ്ധിക്കും ഭക്തിവർധനക്കും സഹായകരമാണെന്നാണ് വിശ്വാസം.

4. ആത്മീയ പഠനങ്ങളിൽ ശ്രദ്ധിക്കുക

പുരാണഗ്രന്ഥങ്ങൾ വായിക്കുകയും ആത്മീയ അറിവ് വർധിപ്പിക്കുകയും ചെയ്യുന്നത് മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തുന്ന സത്കർമ്മങ്ങളിലൊന്നായി കരുതപ്പെടുന്നു.

5. മഹാലക്ഷ്മി മന്ത്രജപം

'ഓം ശ്രീം മഹാലക്ഷ്മിയേ നമഃ', 'ഓം ഹ്രീം ശ്രീം ലക്ഷ്മീഭ്യോ നമഃ' തുടങ്ങിയ മന്ത്രങ്ങൾ പ്രഭാതത്തിലും സായാഹ്നത്തിലും 108 പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യവും സമൃദ്ധിയും നേടാൻ അനുഗ്രഹപ്രദമാണെന്നാണ് വിശ്വാസം.

6. ആരതി നടത്തുക

രാവിലെയും വൈകിട്ടും കർപ്പൂരമോ നെയ്യ് വിളക്കോ ഉപയോഗിച്ച് ആരതി നടത്താം. മന്ത്രജപം, സ്തോത്രപാരായണം, ശംഖനാദം, മണിനാദം എന്നിവയും ഈ വേളയിൽ നടത്തുന്നത് ശ്രേഷ്ഠമായി കരുതപ്പെടുന്നു.

7. നിലവിളക്ക് തെളിയിക്കുക

രണ്ട്, മൂന്ന് അല്ലെങ്കിൽ അഞ്ച് തിരികളുള്ള നിലവിളക്ക് നെയ്യ്, എള്ളെണ്ണ, അല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോഗിച്ച് തെളിയിക്കുന്നത് ജീവിതത്തിലെ അന്ധകാരം നീക്കി ഐശ്വര്യത്തിന്റെ പ്രകാശം നിറയ്ക്കുമെന്നാണ് വിശ്വാസം.

8. പൂജാമുറി ശുചിയായി സൂക്ഷിക്കുക

വീട്ടിലെ പൂജാമുറി വൃത്തിയായി പരിപാലിക്കുകയും രാവിലെയും വൈകിട്ടും വിളക്ക് തെളിയിച്ച് ധൂപവും പുഷ്പങ്ങളും സമർപ്പിക്കുകയും ചെയ്യുന്നത് മഹാലക്ഷ്മിയുടെ സാന്നിധ്യം നിലനിറുത്തുമെന്നാണ് വിശ്വാസം.

9. ശുചിത്വം പാലിക്കുക

വീടും പരിസരവും മാത്രമല്ല, മനസ്സും ശുദ്ധമായി സൂക്ഷിക്കണമെന്ന് ആചാരങ്ങൾ ഓർമ്മപ്പെടുത്തുന്നു. വൃത്തിയും ആത്മീയ ശുദ്ധിയും ഉള്ളിടത്താണ് മഹാലക്ഷ്മി വസിക്കുന്നതെന്നും അതിലൂടെ സൗഭാഗ്യവും ഐശ്വര്യവും വർധിക്കുമെന്നും വിശ്വാസികൾ കരുതുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY
img