07:46am 08 November 2026
NEWS
നാവിന്റെ നീളം കൊണ്ട് ​ഗിന്നസ് ബുക്കിൽ ഇടംനേടിയ യുവതി


01/04/2025  05:38 PM IST
nila
നാവിന്റെ നീളം കൊണ്ട് ​ഗിന്നസ് ബുക്കിൽ ഇടംനേടിയ യുവതി

നാവിന്റെ നീളം കൊണ്ട് ​ഗിന്നസ് ബുക്കിൽ ഇടംപിടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു യുവതി. കാലിഫോർണിയ സ്വദേശിനിയായ ചാനൽ ടാപ്പർ എന്ന യുവതിയാണ്  തന്റെ നാവിന്റെ നീളം കൊണ്ട് ലോകറെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. വിദ്യാർത്ഥിനിയായ ചാനൽ ടാപ്പറിന്റെ ചുണ്ടിന്റെ അഗ്രം മുതൽ മധ്യഭാഗം വരെയായി നാവിന് 9.75 സെന്റീമീറ്റർ (3.8 ഇഞ്ച്) നീളമാണുള്ളത്. ഏറ്റവും നീളം കൂടിയ നാവുള്ള സ്ത്രീ എന്ന ലോക റെക്കോർഡാണ് ചാനൽ ടാപ്പർ കരസ്ഥമാക്കിയിരിക്കുന്നത്. 

ഒരു ഐഫോണിന്റെ വലിപ്പമാണത്രെ ടാപ്പറിന്റെ നാവിന്. സാധാരണ ഒരു മനുഷ്യന്റെ നാവിന്റെ രണ്ടിരട്ടി വരും ഇത്. ആളുകൾ തന്റെ നാവ് കണ്ട് ഞെട്ടുകയും ഭയത്തോടെ അലറുകയും ചെയ്യുന്നത് താൻ ആസ്വദിക്കാറുണ്ട് എന്നാണ് യുവതി വെളിപ്പെടുത്തുന്നത്. തന്റെ എട്ടാമത്തെ വയസ് മുതലാണ് തന്റെ നാവിന് എന്തോ പ്രത്യേകതയുള്ളതായി ടാപ്പർ തിരിച്ചറിയുന്നത്.

തനിക്ക് എട്ടു വയസുള്ളപ്പോൾ ഹാലോവീൻ ഫോട്ടോ സെഷനിൽ അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിൽ ആയിരുന്നു തന്റെ നാവിന്റെ നീളക്കൂടുതൽ ടാപ്പർ തിരിച്ചറിയുന്നത്. ഹാലോവീന്റെ ഫോട്ടോകൾ പ്രിന്റെടുത്ത് വന്നപ്പോഴാണ് തന്റെ നാവിന് നീളക്കൂടുതലുണ്ട് എന്ന് ടാപ്പർ ശ്രദ്ധിക്കുന്നത്. എന്നാൽ, അതിനെ കുറിച്ച് കൂടുതൽ ബോധവതിയായത് മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ ആണെന്നും അപ്പോൾ ആളുകൾ തന്റെ നാവിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് തുടങ്ങി എന്നും യുവതി പറയുന്നു. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img