08:05am 13 November 2026
NEWS
എട്ടാമത് അന്താരാഷ്ട്ര സംരംഭകത്വ കോൺഫറൻസ് നവംബർ 9 മുതൽ 11 വരെ : ഖത്തർ സർവകലാശാല വേദിയാകും
12/10/2025  07:23 PM IST
nila
എട്ടാമത് അന്താരാഷ്ട്ര സംരംഭകത്വ കോൺഫറൻസ് നവംബർ 9 മുതൽ 11 വരെ : ഖത്തർ സർവകലാശാല വേദിയാകും

 


ദോഹ: എട്ടാമത് അന്താരാഷ്ട്ര സംരംഭകത്വകോൺഫറൻസ് ഖത്തർ സർവ്വ കലാശാലയിൽനടക്കും.
 നവംബർ 9 മുതൽ 11 വരെ ‘Frontier Technologies for Resilient Economies’ എന്ന പ്രമേയത്തിൽ നടക്കുന്ന 
കോൺഫറൻസിൽ 50-ത്തിലധികം രാജ്യങ്ങളിൽ നിന്നുള്ള 600-ത്തിലധികം ഗവേഷകരും ബിസിനസ് വിദഗ്ധരും നയരൂപീകരണ ശില്പികളും l പങ്കെടുക്കും. ഉദയോമുഖ സാങ്കേതികവിദ്യകൾ സാമ്പത്തിക വളർച്ചയെ എങ്ങനെ കൂടുതൽ സ്ഥിരതയുള്ളതും ഉൾക്കൊള്ളുന്നതുമായതാക്കി മാറ്റുന്നു എന്നതാണ് മുഖ്യ ചർച്ചാവിഷയം.
പുതിയ തലമുറ ഗവേഷകരെ പരിശീലിപ്പിക്കുകയും അക്കാദമിക് നേതാക്കളായി വളർത്തുകയും ചെയ്യുന്നതാണ്  കോണ്ഫറൻസിന്റെ ലക്ഷ്യം.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, റോബോട്ടിക്സ്, ഡിജിറ്റൽ ട്വിൻസ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നിവ ബിസിനസ് മോഡലുകളും ഭരണ സംവിധാനങ്ങളു സാമൂഹിക ഫലങ്ങളും എങ്ങനെ മാറ്റിമറിക്കുന്നു എന്നതിൽ ആഴത്തിലുള്ള ചർച്ചകൾ നടക്കും.
കോൺഫറൻസിൽ 17 ശാസ്ത്രീയ ട്രാക്കുകൾ, 7 മുഖ്യ പ്രഭാഷണങ്ങൾ, 7 പാനൽ ചർച്ചകൾ, 96 അക്കാദമിക് സെഷനുകൾ എന്നിവ ഉൾപ്പെടും. ഇതിലൂടെ ഈ മേഖലയിൽ ഏറ്റവും പ്രധാനപ്പെട്ട അക്കാദമിക് സംഗമങ്ങളിൽ ഒന്നായി ഇത് മാറും.
ബിസിനസ്സ് ആൻഡ് ഇക്കണോമിക്സ് കോളേജിന്റെ ഡീനും കോൺഫറൻസിന്റെ ചെയർപേഴ്സണുമായ ഡോ. റാനാ സോഭ്, ശാസ്ത്രീയ ഗവേഷണവും പ്രായോഗിക പ്രയോഗവുമിടയിൽ ബന്ധം സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെ ഉന്നയിച്ചു. ഈ കോൺഫറൻസ് വെറും അക്കാദമിക് വേദിയല്ല, മറിച്ച് അറിവിനെ പ്രായോഗിക പരിഹാരങ്ങളാക്കി മാറ്റുന്ന ഒരു പ്ലാറ്റ്ഫോം ആണെന്നും അവർ പറഞ്ഞു.
ഗ്ലോബൽ വിദഗ്ധരും ഖത്തറിന്റെ നവോപകരണ പരിസ്ഥിതിയും (innovation ecosystem) തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലൂടെ സ്ഥിരതയും പ്രതിരോധ ശേഷിയുമുള്ള സമ്പദ്‌വ്യവസ്ഥകൾ രൂപപ്പെടുത്താനാണ് കോൺഫറൻസിന്റെ ലക്ഷ്യമെന്ന് ഡോ. സോഭ് വ്യക്തമാക്കി.
നവംബർ 9ന് സംഘടിപ്പിക്കുന്ന “ബിസിനസ് ഫോറം” സർവകലാശാലകളും ബിസിനസ് മേഖലയും സർക്കാർ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഡിജിറ്റൽ ഫിനാൻസ്, ഡിജിറ്റൽ ഗവണൻസ്, സുസ്ഥിര കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തും. ഡോക്ടറൽ സെമിനാറും സംഘടിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img