NEWS
ഖത്തറിലെ കൊമേഴ്സ്യൽ രജിസ്ട്രേഷനിൽ 81.5% വളർച്ച
30/10/2025 09:14 PM IST
nila

ദോഹ: ഈ വർഷത്തെ മൂന്നാം പാദത്തിൽ (Q3) ഖത്തറിലെ പുതിയ കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ 81.5% വർധിച്ചതായി വ്യാപാര വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.
മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടുപ്രകാരം, 4,631 പുതിയ വിദേശ കമ്പനികൾ മൂന്നാം പാദത്തിൽ രജിസ്റ്റർ ചെയ്തു. ഇത് രണ്ടാം പാദത്തേക്കാൾ 59% വർധനയാണ്.
കൊമേഴ്സ്യൽ ലൈസൻസുകളുടെ എണ്ണം 6.79% ഉയർന്നതായും, കമ്പനികൾ സ്ഥാപിക്കാൻ ആവശ്യമായ സമയം രണ്ട് ദിവസമായി കുറച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
മന്ത്രാലയത്തിന്റെ സിംഗിൾ വിൻഡോ പ്ലാറ്റ്ഫോം വഴി 72,500 ഇടപാടുകൾ നടന്നു, അതിൽ 89% ഇലക്ട്രോണിക് ആയി പൂർത്തിയാക്കി. ഉപഭോക്തൃ സംതൃപ്തി നിരക്ക് 94% ആയി രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











