
കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ ത്രിവർണ്ണ പതാക ഉയർത്തുന്നു
കൊച്ചി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) തൃക്കാക്കര കാമ്പസിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷിരി അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിൽ ത്രിവർണ്ണ പതാക ഉയർത്തി.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികൾക്കും രക്തസാക്ഷികൾക്കും ആദരാഞ്ജലികൾ അർപ്പിച്ച വൈസ് ചാൻസലർ, രാജ്യത്തിന്റെ വികസനത്തിനായി ഒറ്റക്കെട്ടായി മുന്നേറണമെന്ന് ആഹ്വാനം ചെയ്തു. സുപ്രധാന ശാസ്ത്ര-സാങ്കേതിക സർവകലാശാല എന്ന നിലയിൽ രാജ്യത്തിന്റെ വികസനത്തിൽ വലിയ സംഭാവനകൾ നൽകാനുള്ള ഉത്തരവാദിത്വം കുസാറ്റിനുണ്ടെന്നും ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും ഉയർത്തിപ്പിടിച്ച് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ, രജിസ്ട്രാർ, വകുപ്പ് മേധാവികൾ, അധ്യാപക-അനധ്യാപക ജീവനക്കാർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുസാറ്റിലെ കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും മാർച്ച് പാസ്റ്റ് നടത്തി. നാഷണൽ സർവീസ് സ്കീം (NSS) വോളന്റിയർമാർ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
Photo Courtesy - Google









