03:47am 11 November 2026
NEWS
കുസാറ്റിൽ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
15/08/2025  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കുസാറ്റിൽ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കൊച്ചി:  രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിന ആഘോഷത്തിൻറെ ഭാഗമായി  വെള്ളിയാഴ്ച കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ തൃക്കാക്കര കാമ്പസിൽ വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അഡ്മിനിസ്ട്രേറ്റിവ് ഓഫീസിനു മുന്നിൽ ത്രിവർണ്ണ പതാക ഉയർത്തി. ഇന്ത്യക്കാർ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനായി പോരാടിയ സ്വാതന്ത്ര്യസമര സേനാനികൾക്കും രക്തസാക്ഷികൾക്കും ആദരാഞ്ജലികൾ അർപ്പിച്ച ഡോ. ബുഷിരി കുസാറ്റിന്റെ ശാസ്ത്ര-അക്കാദമിക സമൂഹത്തോട് ഭരണഘടനയും ജനാധിപത്യ അവകാശങ്ങളും ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. "രാജ്യം നേരിടുന്ന സാങ്കേതിക, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പ്രതിജ്ഞാബദ്ധരായിരിക്കണം നമ്മളോരോരുത്തരും. കാലാവസ്ഥാ വ്യതിയാനം മുതൽ സാമ്പത്തിക അസമത്വം വരെയുള്ള വെല്ലുവിളികളെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടത് ദേശസ്നേഹികളെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തമാണ്," അദ്ദേഹം പറഞ്ഞു.
സർവകലാശാലയിലെ വകുപ്പ് മേധാവികൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img