07:38pm 12 November 2026
NEWS
എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷം വർണ്ണാഭമായി
26/01/2026  08:48 PM IST
nila
എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷം വർണ്ണാഭമായി

ദോഹ:എം.ഇ.എസ്. ഇന്ത്യൻ സ്കൂളിൽ നടന്ന ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനാഘോഷം വർണ്ണാഭമായി.
സ്കൂൾ ഡയറക്ടർമാരുടെയും മാനേജ്മെന്റ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ 
.ഇ.എസ്. ഗവണിംഗ് ബോർഡ് (ഓഫീഷിയേറ്റിംഗ്) പ്രസിഡന്റ് കാഷിഫ് ജലീൽ  ദേശീയ പതാക ഉയർത്തി.തുടർന്ന് സ്കൂൾ കോയർ അവതരിപ്പിച്ച ഹൃദയസ്പർശിയായ ദേശഭക്തിഗാനം സദസ്സിൽ ദേശസ്നേഹത്തിന്റെ ആവേശം നിറച്ചു.
ഭരണഘടനാ മൂല്യങ്ങൾ ഊന്നിപ്പറഞ്ഞ് പ്രിൻസിപ്പൽ
സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ നടത്തിയ പ്രസംഗത്തിൽ   പൗരബോധം, നൈതിക മൂല്യങ്ങൾ എന്നിവ പുരോഗമന സമൂഹത്തിന്റെ അടിത്തറയാണെന്ന് വ്യക്തമാക്കി. ഭരണഘടനയുടെ പ്രസക്തി ഓർമിപ്പിച്ച
സ്കൂൾ പ്രിൻസിപ്പൽ
 ജനാധിപത്യം, ഐക്യം, അഖണ്ഡത എന്നീ മൂല്യങ്ങൾ പാലിക്കാൻ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.

ജൂനിയർ, ഗേൾസ്, ബോയ്സ് സെക്ഷനുകളിലെയും ഈവനിംഗ് സെഷനിലെയും വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തി നൃത്താവിഷ്കാരങ്ങൾ ചടങ്ങിന് ആവേശം പകർന്നു. പരമ്പരാഗത വേഷങ്ങളും വർണാഭമായ അലങ്കാരങ്ങളും കലാപരിപാടികളെ കൂടുതൽ മനോഹരമാക്കി.
യുവതലമുറയുടെ പങ്ക് ഓർമിപ്പിച്ച് 
വിദ്യാർത്ഥിയായ  മുകേഷ് ആദിത്യൻ നടത്തിയപ്രസംഗം പ്രചോദനാത്മകമായി.  രാഷ്ട്രനിർമാണത്തിൽ യുവതലമുറയുടെ പങ്ക് നിർണായകമാണെന്ന്
 മുകേഷ് ആദിത്യൻ
ചൂണ്ടിക്കാട്ടി ചടങ്ങിൽ അതിഥികൾ, സ്കൂൾ അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ഫിയോണ ഡി’ക്രൂസ്, ഡേവിഡ്‌സൺ എന്നിവർ പരിപാടി നിയന്ത്രിച്ചു.
സാംസ്കാരിക കോർഡിനേറ്റർമാരായ അൻവർ, സുമിത നസ്സാർ എന്നിവരുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘമാണ് പരിപാടികൾ വിജയകരമായി ഏകോപിപ്പിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img