02:35pm 13 November 2026
NEWS
രാജ്യത്തെ 71 ശതമാനം പേരും തങ്ങളുടെ ഏറ്റവും വിലമതിക്കുന്ന നിമിഷങ്ങള്‍ ചെലവഴിക്കുന്നത് ലിവിങ് റൂമിലെന്ന് ഇന്‍റീരിയോ ബൈ ഗോദ്റെജ് സര്‍വ്വേ
01/04/2026  06:21 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രാജ്യത്തെ 71 ശതമാനം പേരും തങ്ങളുടെ ഏറ്റവും വിലമതിക്കുന്ന നിമിഷങ്ങള്‍ ചെലവഴിക്കുന്നത് ലിവിങ് റൂമിലെന്ന്  ഇന്‍റീരിയോ ബൈ ഗോദ്റെജ് സര്‍വ്വേ

കൊച്ചി: വീടുകളിലും ജോലി സ്ഥലത്തും വൈകാരികമായി മികച്ച രീതിയില്‍ തുടരുന്നതിനെ കുറിച്ചും ആധുനീക ഇന്ത്യന്‍ ഉപഭോക്താക്കളുടെ സൗകര്യങ്ങളെ കുറിച്ചും മുന്‍നിര ഫര്‍ണീച്ചര്‍ ബ്രാന്‍ഡ് ആയ ഇന്‍റീരിയോ ബൈ ഗോദ്റെജ് നടത്തിയ മോമെന്‍റ്സ് ദാറ്റ് മാറ്റര്‍് സര്‍വ്വേ ഫലങ്ങള്‍ പുറത്തു വിട്ടു.  ഉറക്കം, ഭക്ഷണം പാകം ചെയ്യല്‍, വ്യക്തിപരമായ സമയം തുടങ്ങിയ സ്ഥിരം പതിവുകള്‍ ലിവിങ് റൂമുകളില്‍ എത്രത്തോളം കേന്ദ്രീകൃതമായിരിക്കുന്നു എന്നു പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്.  ആധുനീക ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്കിടെയുള്ള സന്തുലനത്തിനു സഹായകമായ വൈകാരികമായ ഇടമെന്ന ഇന്ത്യന്‍ വീടുകളുടെ സ്ഥാനം വര്‍ധിച്ചു വരികയാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 

ബെഡ്റൂമുകള്‍ വൈകാരികമായി ഏറെ പ്രധാനപ്പെട്ടതാണ്.  സര്‍വ്വേയില്‍ പങ്കെടുത്ത 90 ശതമാനം പേരും സൗകര്യങ്ങള്‍, പുനരുജ്ജീവനം, വിശ്രമം എന്നിവയുമായി ഇതിനെ ബന്ധിപ്പിക്കുന്നു.  തങ്ങളുടെ സ്വന്തം കിടക്കയില്‍ ഉറങ്ങുമ്പോഴാണ് ഏറ്റവും വിലയേറിയ ഭവന നിമിഷങ്ങള്‍ ലഭിക്കുന്നതെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 54 ശതമാനം പേരും ചൂണ്ടിക്കാട്ടി. അടുക്കള കേവലം ജോലി ചെയ്യാനുള്ള ഇടം എന്നതില്‍ നിന്നു മാറി വൈകാരികമായ. ഒരിടമായി മാറുകയാണ്.  നഗരത്തിന്‍റെ തിരക്കില്‍ നിന്ന് ആശ്വാസം നല്‍കുന്ന ഇടങ്ങളായി ബാല്‍ക്കണികള്‍ മാറുന്നുവെന്നും പലരും ചൂണ്ടിക്കാട്ടി.

മോമന്‍റ്സ് ദാറ്റ് മാറ്റര്‍ എന്ന പഠനം കേവലം ഗവേഷണത്തില്‍ ഉപരിയായ ഒന്നാണെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ ഇന്‍റീരിയോ ബൈ ഗോദ്റെജ് സീനിയര്‍ വൈസ് പ്രസിഡന്‍റും കണ്‍സ്യൂമര്‍ ബിസിനസ് മേധാവിയുമായ ഡോ. ദേവ് നാരായണ്‍ സര്‍ക്കാര്‍ പറഞ്ഞു. ഭാവിയിലെ വീടുകളുടേയും ജോലി സ്ഥലങ്ങളുടേയും ഡിസൈന്‍ സംബന്ധിച്ച ഇന്ത്യന്‍ ഉപഭോക്താക്കളുടെ കാഴ്ചപ്പാടുകള്‍ ഈ പഠനത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img