09:47am 01 November 2026
NEWS
കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികവും ഭരണഭാഷാ വാരാഘോഷവും

31/10/2026  09:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികവും ഭരണഭാഷാ വാരാഘോഷവും
HIGHLIGHTS

കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികം

കേരളപ്പിറവിയുടെ എഴുപതാം വാര്‍ഷികമായ 2026 നവംബര്‍ 1-ന് കേരള ജനാധിപത്യ ചരിത്രത്തിന്റെയും നിയമനിര്‍മ്മാണ പാരമ്പര്യത്തിന്റെയും സ്മരണകള്‍ പുതുക്കുന്നതിനായി കേരളനിയമസഭയില്‍ മുന്‍ നിയമസഭാംഗങ്ങളും മുന്‍ നിയമസഭാ സെക്രട്ടറിമാരും ജീവനക്കാരും പങ്കെടുക്കുന്ന ഒരു സ്നേഹസംഗമം സംഘടിപ്പിക്കുകയാണ്. 
 
രാവിലെ 10:00 മണിക്ക് നിയമസഭാ സമുച്ചയത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ബഹു. നിയമസഭാ സ്പീക്കര്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം ബഹു. മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്. ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീമതി ഷാനിമോള്‍ ഉസ്മാന്‍ സ്വാഗതം ആശംസിക്കുകയും, മുന്‍ നിയമസഭാ സ്പീക്കര്‍ ശ്രീ. വി.എം. സുധീരന്‍ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്.
 
ചടങ്ങില്‍ മുന്‍  നിയമസഭാ സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍, ദേശീയ അന്തര്‍ദേശീയ കായിക മത്സരങ്ങളി‍ല്‍ പങ്കെടുത്ത് മെഡലുകളും സ്ഥാനങ്ങളും കരസ്ഥമാക്കിയ മുന്‍ നിയമസഭാംഗം ശ്രീ. എം.ജെ.ജേക്കബ്, മുന്‍ നിയമസഭാ സെക്രട്ടറിമാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരെ ആദരിക്കുന്നതുമാണ്.
 
മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും
 
മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി 2026 നവംബര്‍ 1 മുതല്‍ 7 വരെ നിയമസഭാ ലൈബ്രറി റഫറന്‍സ് ഹാളില്‍ വച്ച് ഒരു പുസ്തക പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പുസ്തക പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 2026 നവംബര്‍ 1-ന് രാവിലെ 09:15-ന്  ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീമതി ഷാനിമോള്‍ ഉസ്മാന്‍, ലൈബ്രറി അ‍ഡ്വൈസറി കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ഗീസ് മാമ്മന്‍ എം.എല്‍.എ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ബഹു. നിയമസഭാ സ്പീക്കര്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നതാണ്.
 
പ്രസ്തുത ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമ സുഹൃത്തുകളുടെ സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img