10:00am 28 October 2026
NEWS
ക്രൂര വന്യമൃ​ഗങ്ങളുള്ള കാട്ടിൽ അകപ്പെട്ട ഏഴു വയസുകാരനെ അഞ്ച് ദിവസത്തിന് ശേഷം രക്ഷപെടുത്തി

04/01/2025  09:14 AM IST
nila
ക്രൂര വന്യമൃ​ഗങ്ങളുള്ള കാട്ടിൽ അകപ്പെട്ട ഏഴു വയസുകാരനെ അഞ്ച് ദിവസത്തിന് ശേഷം രക്ഷപെടുത്തി

ക്രൂര വന്യമൃ​ഗങ്ങളുള്ള കാട്ടിൽ അകപ്പെട്ട ഏഴു വയസുകാരനെ അഞ്ച് ദിവസത്തിന് ശേഷം രക്ഷപെടുത്തി. സിംബാബ്‌വെയിലെ മാട്ടുസാഡോണ ദേശീയ പാർക്കിനുള്ളിൽ അകപ്പെട്ട കാസവിസ്വ വിഭാഗത്തിലുള്ള ടിനോടെൻഡെ പുഡു എന്ന ഏഴ് വയസുകാരനെയാണ് അത്ഭുതകരമായ രീതിയിൽ രക്ഷിച്ചത്. സിംഹവും കാട്ടാനയും അടക്കമുള്ള വന്യജീവികൾ വിഹരിക്കുന്ന കാട്ടിലാണ് ബാലൻ അഞ്ചു ദിവസം കഴിച്ചുകൂട്ടിയത്. 

ഡിസംബർ 27നാണ് കുട്ടിയെ വന്യജീവി സങ്കേതത്തിൽ കാണാതായത്. കുട്ടിയെ കാണാതായതിന് പിന്നാലെ മേഖലയിൽ കനത്ത മഴ പെയ്തതും തെരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. പൊലീസും വനംവകുപ്പ് അധികൃതരും പ്രാദേശികരും അടക്കമുള്ള സംയുക്ത സംഘത്തിന്റെ തെരച്ചിൽ 5 ദിവസം കഴിയുമ്പോഴാണ് കുട്ടിയെ കണ്ടെത്തിയത്. 

 തന്റെ ഗ്രാമത്തിൽ നിന്ന് 50 കിലോമീറ്ററോളം ദൂരമാണ് ഏഴ് വയസുകാരൻ സഞ്ചരിച്ചത്. വനമേഖലയിൽ നിന്ന് ലഭിച്ച പഴങ്ങളും നദിയിൽ നിന്നുള്ള വെള്ളവുമാണ് ഏഴുവയസുകാരന്റെ ജീവൻ പിടിച്ച് നിർത്തിയതെന്നാണ് അധികൃതർ വിശദമാക്കുന്നത്. വരണ്ട മേഖലയിൽ ജീവിക്കുന്നതിനുള്ള വിദ്യകൾ ചെറുപ്രായത്തിലേ സ്വായത്തമാക്കിയതാണ് കുട്ടിയെ രക്ഷിച്ചത്. പ്രാഥമിക വൈദ്യ പരിശോധനകൾക്ക് ശേഷം ഏഴ് വയസുകാരനെ വീട്ടുകാർക്ക് വിട്ടു നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img