
ദോഹ: ആറാമത് ഖത്തർ ബലൂൺ ഫെസ്റ്റിവലിന്
അൽ ബിദ്ദ പാർക്കിൽ
വർണാഭമായ തുടക്കം.
പ്രകാശഭരിതമായ ഹോട്ട് എയർ ബലൂണുകളുടെ ‘നൈറ്റ്‌ഗ്ലോ’ പ്രകടനത്തോടെയായിരുന്നു ഉദ്ഘാടനരാത്രി. വൈകുന്നേരം 3 മുതൽ രാത്രി 11 വരെ നടന്ന ഈ ദൃശ്യവിരുന്ന് പാർക്കിനെ ഒരു അലങ്കാര ലോകമായി മാറ്റി.സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ്, വിസിറ്റ് ഖത്തർ, അൽ ബിദ്ദ പാർക്ക് എന്നിവർ ചേർന്നാണ് ഈ വലിയ മേള സംഘടിപ്പിക്കുന്നത്. ഡിസംബർ 20 വരെ നടക്കുന്ന ഫെസ്റ്റിവലിൽ ഒമ്പത് രാജ്യങ്ങളിൽ നിന്ന് 40-ത്തിലധികം ബലൂണുകൾ ഓരോ രാവിലെയും ഖത്തറിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പറന്നുയരും. സീലൈൻ തീരത്ത് നടത്തപ്പെടുന്ന സൺറൈസ് ഫ്ലൈറ്റ് പ്രത്യേക ആകർഷണമാണ്.അതോടൊപ്പം നടക്കുന്ന ലാൻ്റേൺ ഫെസ്റ്റിവൽ2026 മാർച്ച് 28,വരെ തുടരും. 400-ത്തിലധികം പ്രകാശ ശിൽപ്പങ്ങളും തീം സോണുകളുമായി ഈ മേള ബലൂൺ ഫെസ്റ്റിവലിന് കൂടുതൽ വർണശോഭ നൽകുന്നു.
പർവതോന്മുഖ കല, വെളിച്ചം, കാറ്റ് എന്നിവയുടെ പുത്തൻ അനുഭവം ഒരുമിച്ച് നൽകുന്നതിനായി ഇത്തവണ രണ്ട് ഫെസ്റ്റിവലുകളും ഏകീകരിച്ചതാണെന്ന് സേഫ് ഫ്ലൈറ്റ് സൊല്യൂഷൻസ് സിഇഒ ഹസ്സൻ അൽ മൂസാവി വ്യക്തമാക്കി.










