03:26am 07 November 2026
NEWS
കേരളത്തിൽ രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളിൽ പകുതിയോളം കേസുകളിൽ വില്ലനായത് ലഹരി

03/03/2025  08:16 AM IST
nila
കേരളത്തിൽ രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളിൽ പകുതിയോളം കേസുകളിൽ വില്ലനായത് ലഹരി

തിരുവനന്തപുരം: കേരളത്തിൽ രണ്ടുമാസത്തിനിടെ 63 കൊലപാതകങ്ങൾ നടന്നെന്ന് പൊലീസ്. ഇതിൽ 30 കൊലപാതകങ്ങൾക്കും ലഹരി ഉപയോ​ഗവുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. രാസലഹരിയോ മദ്യമോ ഉപയോഗിച്ചശേഷമാണ് ഈ കേസുകളിൽ പ്രതികൾ കൃത്യം നടത്തിയിട്ടുള്ളത്. പൊലീസ് നടത്തിയ അവലോകന യോ​ഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

രണ്ടുമാസത്തിനിടെ നടന്ന 50 കൊലപാതകങ്ങൾ വീടിനുള്ളിൽ നടന്നതോ സുഹൃത്തുക്കളുമായുണ്ടായ വഴക്കിനെത്തുടർന്നുണ്ടായതോ ആണെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇക്കൊല്ലമുണ്ടായ കുറ്റകൃത്യങ്ങളിൽ 20 ശതമാനവും ലഹരിബന്ധമുള്ളതാണെന്നാണ് വിലയിരുത്തൽ. കേരളത്തിൽ ലഹരിയുടെ ആവശ്യക്കാർ വർധിക്കുന്നതായാണ് പൊലീസ് നടത്തിയ അവലോകനത്തിൽ കണ്ടെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img