09:31pm 31 August 2026
NEWS
62മത് ശ്രീ ഗോശാല കൃഷ്ണ ജലോത്സവം
30/08/2026  08:14 PM IST
nila
62മത് ശ്രീ ഗോശാല കൃഷ്ണ ജലോത്സവം

 

 തിരുവൻവണ്ടൂർ:  ശ്രീ ഗോശാലകൃഷ്ണ ജലോത്സവം  സെപ്റ്റംബർ  1ന് 
ഭക്തി നിർഭരമായി ആചാരപെരുമയോടുകൂടി നടത്തും. തിരുവൻ വണ്ടൂർ ശ്രീ ഗോശാല കൃഷ്ണ ക്ഷേത്ര സന്നിധിയിൽ നിന്നും ഗോശാല കൃഷ്ണ സ്വാമിയുടെ 
എഴുന്നള്ളത്ത് ആരംഭിച് 3 മണിയോടുകൂടി മുറിയായിക്കര നെട്ടയത്തിൽ എത്തിച്ചേരുo.ചെങ്ങന്നൂർ എം. എൽ .എ . 
സജി ചെറിയാൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൻ്റെ ഉദ്ഘാടന കർമ്മം *കൊടിക്കുന്നിൽ സുരേഷ് എം പി നിർവഹിക്കുo. തുടർന്ന് ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങളിൽ നിന്നും നറുക്കെടുക്കുന്ന പള്ളിയോടത്തിൽ ശ്രീ ഗോശാല കൃഷ്ണസ്വാമിയെയും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ ഘോഷയാത്ര പാണ്ടനാട് അടിച്ചിക്കാവ് ക്ഷേത്ര കടവിൽ എത്തിച്ചേർന്ന് സ്വീകരണം ഏറ്റുവാങ്ങി തിരികെ പവലിയനിൽ എത്തിച്ചേരുന്ന തോടുകൂടി പള്ളിയോടങ്ങളുടെ മത്സരം ആരംഭിക്കുന്നതുമാണ് .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.