02:30am 07 November 2026
NEWS
മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 107 വർഷം കഠിനതടവ്

01/03/2025  04:32 PM IST
nila
മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 107 വർഷം കഠിനതടവ്

 പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 107 വർഷം കഠിനതടവ്.  മലപ്പുറം ജില്ലയിൽ ഈശ്വരമംഗലം വീട്ടിൽ ദാമോദരൻ എന്ന മോഹന് (60)ആണ് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമേ പ്രതി  നാലര ലക്ഷം രൂപ പിഴയൊടുക്കണമെന്നും ജഡ്ജ് സുബിത ചിറക്കലിന്റെ വിധിപ്രസ്താവത്തിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ പ്രതി ആറര വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. പിഴ അടക്കുന്ന പക്ഷം ഇരയായ കുട്ടിക്ക് നൽകും. പീഡിപ്പിക്കപ്പെട്ട ആൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്കും കോടതി നിർദ്ദേശം നൽകി. 

2012 ഏപ്രിൽ മുതൽ 2016 ജൂലായ് വരെയുള്ള കാലയളവിലാണ് പ്രതി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. ഇക്കാലയളവിൽ പല ദിവസങ്ങളിലും പൊന്നാനി നെയ്തല്ലൂരിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. മദ്യവും പണവും ഭക്ഷണവും നൽകി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. 

ആൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നി കൌൺസിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് പോക്സോ ചുമത്തി ദാമോദരനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ.സുഗുണ ഹാജരായി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img