11:08am 23 August 2026
NEWS
ഖത്തറിൽ 6 പുതിയ ഗവൺമെന്റ് സ്‌കൂളുകൾ പ്രഖ്യാപിച്ചു
23/08/2026  10:58 AM IST
nila
ഖത്തറിൽ 6 പുതിയ ഗവൺമെന്റ് സ്‌കൂളുകൾ പ്രഖ്യാപിച്ചു

ദോഹ: വരുന്ന 2026–2027 അധ്യയന വർഷത്തിലേക്ക് മുന്നോടിയായി രാജ്യത്ത് ആറ് പുതിയ ഗവൺമെന്റ് സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സ്കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നതിനും പ്രിൻസിപ്പൽമാരുടെ നിയമനത്തിനും സ്ഥലംമാറ്റത്തിനുമായി വിദ്യാഭ്യാസമന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതർ 2026-ലെ 14-ാം നമ്പറുള്ള ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.ഖത്തർ സയൻസ് ആൻഡ് ടെക്നോളജി പ്രെപ്പറേറ്ററി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് (അൽ സഖാമ)
​ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് (റൗദത്ത് അൽ ഹമാമ)
​ഐൻ ഖാലിദ് സെക്കൻഡറി സ്കൂൾ ഫോർ ബോയ്സ് (ഐൻ ഖാലിദ്)
​ദോഹ പ്രെപ്പറേറ്ററി സ്കൂൾ ഫോർ ഗേൾസ് (ദോഹ)
​അൽ ദഖീറ പ്രൈമറി സ്കൂൾ ഫോർ ബോയ്സ് (അൽ ദഖീറ)
​മുഐദർ പ്രൈമറി സ്കൂൾ ഫോർ ഗേൾസ് (മുഐദർ)എന്നിവയാണ് വ്യത്യസ്ത പ്രദേശങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആരംഭിക്കുന്ന പുതിയ സ്കൂളുകൾ.
​സ്കൂളുകളുടെ ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പുതിയ അധ്യയന വർഷത്തെ ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനുമായി 17 പുതിയ പ്രിൻസിപ്പൽമാരെ നിയമിക്കുകയും 17 പ്രിൻസിപ്പൽമാർക്ക് വിവിധ സ്കൂളുകളിലേക്ക് സ്ഥലംമാറ്റം നൽകുകയും ചെയ്തിട്ടുണ്ട്.
​രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദ്യാഭ്യാസ ആവശ്യങ്ങൾ പൂർത്തീകരിക്കാനും ഗുണനിലവാരമുള്ള പഠനാന്തരീക്ഷം ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ മാനവ വിഭവശേഷി വികസന കാഴ്ചപ്പാടുകൾക്കും സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും ഊന്നൽ നൽകിക്കൊണ്ടാണ് വിദ്യാഭ്യാസ മേഖലയിലെ ഈ പുതിയ നിക്ഷേപങ്ങൾ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img