09:18pm 06 May 2026
NEWS
കെഎസ്ആർടിസി
ബസ്സും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്ക്

06/05/2026  07:46 PM IST
nila
കെഎസ്ആർടിസി ബസ്സും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്ക്

ചെങ്ങന്നൂർ:  എം. സി റോഡിൽ കെഎസ്ആർടിസി
ബസ്സും ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ച് 6 പേർക്ക് പരുക്ക്.
എം സി റോഡിൽ മുളക്കുഴ സെഞ്ചുറി ജംഗ്ഷന് കിഴക്കായി 
ബുധനാഴ്ച
രാവിലെ ആണ് അപകടമുണ്ടായത്.
കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നീയന്ത്രണം വിട്ട് രണ്ടു  ഇരു
ചക്ര വാഹനങ്ങളിൽ 
ഇടിക്കുകയായിരുന്നു.

അപകടത്തിൽ പരുക്കേറ്റ ഇരുചക്രവാഹന യാത്രികരായ പാമ്പാടി കോത്തല കോതാനിൽ ഡോൺ ഫിലിപ്പ് 36, മുളക്കുഴ തെക്കലയത്ത്  അജയ് എന്നിവരെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ 
അജയിനെ  പിന്നീട്
കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കെഎസ്ആർ ടി സി ഡ്രൈവർ, കണ്ടക്ട‌ർ എന്നിവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറിയ പരുക്കേറ്റ രണ്ട് ബസ് യാത്രക്കാർക്ക് പ്രാഥമിക ശുശ്രൂഷ
 നൽകി വിട്ടയച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img