
കൊച്ചി: ന്യൂനപക്ഷമോർച്ച സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടന്ന "കപ്പിൾ ക്യാമ്പയിനിൽ" കേരള കോൺഗ്രസ് മാണിവിഭാഗത്തിൽനിന്ന്, മണ്ഡലം അധ്യക്ഷൻ ജെയിംസ് വി എ, മുൻ മണ്ഡലം അധ്യക്ഷൻ ജെയിംസ് മാത്യു എന്നിവർ അടക്കം ന്യൂനപക്ഷ വിഭാഗത്തിൽ പ്പെട്ട 50 പ്രവർത്തകർ ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു.
ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത് ജോർജ് അധ്യക്ഷത വഹിച്ച യോഗം, ബി ജെ പി സംസ്ഥാന വക്താവ് കെ വി എസ് ഹരിദാസ് ഉദ്ഘാടനം ചെയ്തു.
പെഹൽ ഗാമിൽ ഭാരതത്തിന് അഭിമാനക്ഷതം സംഭവിച്ചപ്പോൾ ഭാരതത്തിൻറെ സൈന്യം അതിശക്തമായ നടപടി സ്വീകരിച്ചത് ഓപ്പറേഷൻ സിന്ധൂ റിലൂടെയാണ്, ഭാരതത്തിൻ്റെ യശസ്സ് വാനോളം ഉയർത്തിയ ഒരു നടപടിയായിരുന്നു ഓപ്പറേഷൻ സിന്ധൂർ, കൊല്ലത്ത് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് പൂക്കളം ഇട്ടതിൽ ഓപ്പറേഷൻ സിന്ധൂർ പരാമർശിച്ചതിന്റെ പേരിൽ സൈനികൻ അടക്കം യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നു, ഈ വിഷയത്തിൽ ഇടതു വലതു മുന്നണികൾ കുറ്റകരമായ മൗനം പാലിക്കുന്നു. ഈ ദേശവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തതായി പുതുതായി പാർട്ടിയിൽ ചേർന്നവർ അറിയിച്ചു. നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടും, ന്യൂനപക്ഷങ്ങളോടുള്ള കരുതലും തങ്ങളെ ഭാരതീയ ജനതാ പാർട്ടിയിലേക്ക് ആകർഷിച്ചു എന്നവർ പറഞ്ഞു.
ന്യൂനപക്ഷമോർച്ച അഖിലേന്ത്യ ഉപാധ്യക്ഷൻ അഡ്വ. നോബിൾ മാത്യു, ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വക്താവ് ടി പി സിന്ധു മോൾ, ജില്ലാ അധ്യക്ഷൻ കെഎസ് ഷൈജു, ജനറൽ സെക്രട്ടറിമാരായ എസ് സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ, ന്യൂനപക്ഷമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഷൈൻ ലാൽ എം പി, സംസ്ഥാന ഉപാധ്യക്ഷൻ മാരായ ഡെന്നീസ് ജോയ്, ജോസ് എ വൈ, ഫിലിപ്പ് മുനമ്പം, സംസ്ഥാന സെക്രട്ടറി ലെൻസൺ, സംസ്ഥാന ട്രഷറർ ജോസഫ് ജോൺ, ന്യൂനപക്ഷമോർച്ച ജില്ലാ അധ്യക്ഷൻ ഡെനീഷ് കെ ഡി എന്നിവർ നേതൃത്വം നൽകി.
Photo Courtesy - Google








