NEWS
വീട്ടുവരാന്തയിലെ ഗ്രില്ലിൽ നിന്നും ഷോക്കേറ്റ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
29/08/2025 09:08 AM IST
nila

വീട്ടുവരാന്തയിലെ ഗ്രില്ലിൽ നിന്നും ഷോക്കേറ്റ് അഞ്ചുവയസ്സുകാരൻ മരിച്ചു. മട്ടന്നൂർ കോളാരി കുംഭംമൂലയിലാണ് സംഭവം. കുംഭംമൂല അൽ മുബാറക് ഹൗസിൽ സി. മുഹിയുദ്ദീനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. വീട്ടുവരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽനിന്നാണ് ഷോക്കേറ്റത്.
കുട്ടി ഗ്രിൽസിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഉടൻ കൂത്തുപറമ്പ് ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉളിയിൽ മജ്‌ലിസ് പ്രീ സ്കൂൾ വിദ്യാർത്ഥിയാണ് മുഹിയുദ്ദീൻ. പിതാവ്: ഉസ്മാൻ മഅ്ദനി. മാതാവ്: ആയിഷ. സഹോദരങ്ങൾ: മുസ്ഹിന, മുബഷീറ, മുബാറക്ക്, മുനവിറ, മുസ്‌ലിഹ്. മൃതദേഹം തലശ്ശേരി ഗവ. ആസ്പത്രിയിൽ. കബറടക്കം വെള്ളിയാഴ്ച.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











