01:27pm 29 April 2026
NEWS
ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയുള്ള ഭൂചലനം
25/02/2025  10:04 AM IST
nila
ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയുള്ള ഭൂചലനം

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ 5.1 തീവ്രതയുള്ള ഭൂചലനമുണ്ടായെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി. ഇന്നു പുലർച്ചെ ആറുമണി കഴിഞ്ഞാണ് ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിൽ ഭൂചലനമുണ്ടായത്.  5.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും നാഷനൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തു. 

കൊൽക്കത്തയിലും ബംഗാളിലെ മറ്റു ഭാഗങ്ങളിലും ഒഡീഷയിലെ പുരിക്കു സമീപവും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. കൊൽക്കത്തിയിലും സമീപ പ്രദേശത്തും പ്രകമ്പനും അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img