11:57pm 07 September 2026
NEWS
ശ്രീ ശുഭാനന്ദാശ്രമത്തിന്റെ46 -ാ മത് വാർഷികം
11/09/2025  09:13 PM IST
nila
ശ്രീ ശുഭാനന്ദാശ്രമത്തിന്റെ46 -ാ മത് വാർഷികം

ഓതറ: ശ്രീ ശുഭാനന്ദാശ്രമത്തിന്റെ46 -ാ മത് വാർഷികം സെപ്റ്റംബർ 13, 14, 15 തീയതികളിൽ നടത്തും.
 ഒന്നാം ദിവസം 13 ശനിയാഴ്‌ച രാവിലെ8.45ന് വിജ്ഞാന നന്ദൻ സ്വാമികൾ ആദർശ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും
10.30 ന് ബാല യുവജന സമ്മേളനം ഉച്ചക്ക് രണ്ട് മണിക്ക് വനിതാ സമ്മേളനം കുട്ടികളുടെ കലാപരിപാടികൾ രണ്ടാം ദിവസം 14 ഞായറഴ്‌ച ആരാധന ഉച്ചക്ക് കലാ-സാംസ്കാരിക സമ്മേളനം ന്യത്തന്യത്ത്യങ്ങൾ മൂന്നാം ദിവസം രാവിലെ 8 മണിക്ക് ശ്രീ ശുഭാനന്ദാനാമ സങ്കീർത്തനാർച്ചന.
കറുമ്പനാടം മനുവും സംഘവും ഓതറ പുതുകുളങ്ങര ദേവിക്ഷേത്ര സന്നിധിയിൽ നടത്തും.
9.30 ന് ക്ഷേത്ര സന്നിധിയിൽ നിന്നും ആശ്രമത്തിലെക്ക് ഘോഷയാത്രയും ഉണ്ടായിരിക്കും.
 11 മണിക്ക് ശ്രീ ശുഭാനന്ദാ ട്രസ്റ്റ് ട്രഷറർ വേദാനന്ദ സ്വാമികളുടെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനം ഇരവിപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കെ.ബി ശശിധരൻ പിള്ള ഉത്ഘാടനം ചെയ്യും.
 യോഗത്തിൽ സനാതന ധർമ്മ ഗുരുകുല ക്ഷേത്രം കരിമുളയ്ക്കൽ ആചാര്യൻ സ്വാമി ശിവാനന്ദ സരസ്വതി മഹാരാജ് ഉത്ഘാടനം ചെയ്യും. വിവിധ സാമുദായിക നേതക്കൾ സന്യാസി, സന്ന്യാസിനിമാർ ആശംസകൾ അർപ്പിക്കും
ബാല യുവജന സംഘം, വനിതാ ഗായകസംഘത്തിന്റെയും ശ്രീ ശുഭാനന്ദ ഭക്തി ഗാനസുധയും ഉണ്ടായിരിക്കും. സെപ്റ്റംബർ 16 ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് 
കൊടിയിറക്കി വാർഷികം
 സമാപിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.