NEWS
43-ാമത് കുസാറ്റ് ഇന്റർ കോളേജിയേറ്റ് അത്ലറ്റിക്സ് & ഗെയിംസ് മീറ്റ് 2025–26 ജനുവരി 23ന് ആരംഭിക്കും
21/01/2026 06:26 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സംഘടിപ്പിക്കുന്ന 43-ാമത് കുസാറ്റ് ഇന്റർ-കോളേജിയേറ്റ് അത്ലറ്റിക്സ് & ഗെയിംസ് മീറ്റ് 2025–26 ജനുവരി 23 മുതൽ ഫെബ്രുവരി 4 വരെ സർവകലാശാല ഗ്രൗണ്ടിൽ നടക്കും. കുസാറ്റിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പ് നടത്തുന്ന ഈ കായികമേളയിൽ കുസാറ്റിലെ എല്ലാ വകുപ്പുകളിൽ നിന്നും, കുസെക്, മറൈൻ ക്യാമ്പസ് എന്നീ ക്യാമ്പസുകളിൽ നിന്നും കുസാറ്റിന്റെ എട്ട് അംഗീകൃത കോളേജുകളിൽ നിന്നുമുള്ള 1,500 ഓളം വരുന്ന തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ പങ്കെടുക്കും. സമാപന സമ്മേളനം ഫെബ്രുവരി 3-ന് കുസാറ്റ് എസ്.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







